മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ പ്രധാന വേഷം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആയിഷ. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കിയിരിക്കുന്ന ആയിഷ നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്തിരിക്കുന്നു. ഗൾഫിലെ റാസൽ ഖൈമയിൽ ഈ കഴിഞ്ഞ ഫെബ്രുവരിയിൽ ഷൂട്ടിംഗ് ആരംഭിച്ച ആയിഷയുടെ ചിത്രീകരണം പൂർത്തിയായത് കോഴിക്കോട് മുക്കത്ത്, ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് വിവരം പുറത്തു വിട്ടു കൊണ്ടുള്ള പുതിയ പോസ്റ്ററും എത്തിക്കഴിഞ്ഞു. ഈ വരുന്ന ഒക്ടോബർ മാസത്തിലാണ് ആയിഷ പ്രേക്ഷകരുടെ മുന്നിലെത്തുക.
ഈ ചിത്രത്തിന്റെ നൃത്ത സംവിധായകനായി ഇന്ത്യയുടെ മൈക്കൽ ജാക്ക്സൺ എന്നറിയപ്പെടുന്ന, നടനും സംവിധായകനുമായ പ്രഭുദേവയാണ് എത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ, ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവർ ചേർന്നാണ് ആയിഷ നിർമ്മിച്ചിരിക്കുന്നത്. ആഷിഫ് കക്കോടി രചിച്ച ഈ ചിത്രത്തിൽ മഞ്ജു വാര്യർ കൂടാതെ രാധിക, സജ്ന, പൂർണിമ, ലത്തീഫ( ടുണീഷ്യ), സലാമ(യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ് ), സറഫീന (നൈജീരിയ) സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും വേഷമിട്ടിരിക്കുന്നു. എം ജയചന്ദ്രൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് വിഷ്ണു ശർമയും എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരിയുമാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.