ഒരുകാലത്തു മലയാള സിനിമയിലെ സൂപ്പർ നായികയായി തിളങ്ങി നിന്ന താരമാണ് ഭാവന. വിവാഹത്തിന് ശേഷം ഇപ്പോൾ കന്നഡ ചിത്രങ്ങളിൽ ആണ് ഭാവന കൂടുതലായി അഭിനയിക്കുന്നത്. എന്നാൽ മലയാളത്തിലെ തന്റെ സൗഹൃദങ്ങൾ തന്നോട് ചേർത്ത് പിടിക്കുന്ന ആള് കൂടിയാണ് ഈ താരം. മഞ്ജു വാര്യർ, സംയുക്ത വർമ്മ, ശില്പ ബാല, രമ്യ നമ്പീശൻ തുടങ്ങി ഒട്ടേറെ മലയാളി നായികരുമായി അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് ഭാവന. ഇപ്പോഴിതാ ഭാവന പങ്കു വെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് വളരെ രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് സുഹൃത്തും മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണവുമുള്ള മഞ്ജു വാര്യർ. താൻ തന്റെ കൂട്ടുകാരുമൊത്തു ഒരു നൂറു ട്രിപ്പ് എങ്കിലും പ്ലാൻ ചെയ്തു കാണുമെന്നും, പക്ഷെ ഈ നിമിഷം വരെ പ്ലാനിംഗ് അല്ലാതെ ഒരു സ്ഥലത്തു പോലും പോവാൻ സാധിച്ചിട്ടില്ല എന്നുമാണ് ഭാവന ഇട്ട പോസ്റ്റ്. മഞ്ജു വാര്യർ, സംയുക്ത വർമ്മ, ശില്പ ബാല, രമ്യ നമ്പീശൻ എന്നിവരെ അതിൽ പേരെടുത്തു പറഞ്ഞു മെൻഷൻ ചെയ്തിട്ടുമുണ്ട് ഭാവന.
അതിനു അതീവ രസകരമായി മഞ്ജു വാര്യർ പറയുന്നത് എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ എന്ന സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രത്തിലെ ഡയലോഗ് ആണ്. അതിനൊപ്പം ഭാവന, സംയുക്ത വർമ്മ എന്നിവരെ മെൻഷൻ ചെയ്തിട്ടുമുണ്ട് മഞ്ജു വാര്യർ. നാടോടിക്കാറ്റ് എന്ന എവർഗ്രീൻ മലയാളം ക്ലാസിക് ചിത്രത്തിലെ ഡയലോഗാണ് മഞ്ജു വാര്യർ മറുപടിയായി കൊടുത്തിരിക്കുന്നത്. മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ, സത്യൻ അന്തിക്കാട് ഒരുക്കിയ ഈ ചിത്രത്തിലെ ഒട്ടേറെ രസകരമായ ഡയലോഗുകൾ ഇന്നും ജനങ്ങൾക്കിടയിൽ സൂപ്പർ ഹിറ്റുകളാണ്. ഏതായാലും മഞ്ജു വാര്യർ, സംയുക്ത വർമ്മ, ഭാവന എന്നിവർക്കിടയിൽ നിലനിൽക്കുന്ന ഗാഢ സൗഹൃദം കൂടിയാണ് ഈ സോഷ്യൽ മീഡിയ പോസ്റ്റുകളും മറുപടികളും നമ്മുക്ക് കാണിച്ചു തരുന്നത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.