ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍ മെയ് 20നാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഒരു പരീക്ഷണ ചിത്രമായൊരുക്കിയ ജാക്ക് ആൻഡ് ജിൽ ഇപ്പോൾ മികച്ച പ്രതികരണം നേടി വിജയത്തിലേക്ക് കുതിക്കുകയാണ്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് ഇതിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. പാർവതി എന്ന കഥാപാത്രമായി മഞ്ജു കാഴ്ചവെച്ച പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അതിൽ തന്നെ എടുത്തു പറയേണ്ടത് മഞ്ജു വാര്യരുടെ സംഘട്ടന രംഗങ്ങളാണ്. സയൻസ് ഫിക്ഷനും കോമെടിക്കുമൊപ്പം ഒരു പ്രതികാര കഥ കൂടി പറയുന്ന ഈ സിനിമയില്‍ മഞ്ജു വാര്യര്‍ക്കാണ് വില്ലന്മാരുമായി സംഘട്ടനമുള്ളതു. ക്ലൈമാക്‌സ് രംഗങ്ങളിലുള്‍പ്പെടെ ഇതിൽ മികച്ച സംഘട്ടനം ഉൾപ്പെടുത്തിയിട്ടുണ്ട്. അതിമനോഹരമായാണ് സന്തോഷ് ശിവൻ ആ സംഘട്ടന രംഗങ്ങൾ പകർത്തിയിരിക്കുന്നത്. ഭരതനാട്യത്തിന്റെ വേഷവിധാനങ്ങളുമണിഞ്ഞ്, നൃത്തത്തിന്റെ ചുവടുകളോടെ മഞ്ജു വാര്യർ നടത്തുന്ന ഇതിലെ ഒരു സംഘട്ടനം അതിഗംഭീരമാണ്.
ഈ ഫൈറ്റിന് അകമ്പടിയായി വന്ന അംഗനേ എന്ന ഗാനവും രംഗങ്ങളോട് ഇഴചേര്‍ന്ന് നിന്നപ്പോൾ ചിത്രത്തിലെ ഏറ്റവും മികച്ച ഭാഗമായി ആ സംഘട്ടന രംഗം മാറുകയായിരുന്നു. കളരിയുടെ ശൈലിയാണ് ഇതിലെ ഫൈറ്റിന് ഉപയോഗിച്ചിരിക്കുന്നത്. അത്കൊണ്ട് തന്നെ ഈ ചിത്രത്തിന് വേണ്ടി മഞ്ജു വാര്യർ കളരിമുറകളും അഭ്യസിച്ചിരുന്നു. ഡ്യൂപ്പ് ഉപയോഗിക്കാതെ നല്ല മെയ്‌വഴക്കത്തോടെയാണ് മഞ്ജു വാര്യർ ഈ സംഘട്ടന രംഗങ്ങൾ ചെയ്തിരിക്കുന്നത്. നെടുമുടി വേണു, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ് തുടങ്ങി വന്‍ താരനിരയുള്ള ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതും സന്തോഷ് ശിവനാണ്. സന്തോഷ് ശിവനും അജിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.