മലയാളികളുടെ പ്രിയ നടി ഭാവന ഇന്ന് തന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. ഒരു വലിയ ഇടവേളക്കു ശേഷം രണ്ടു പുതിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വരാൻ തയ്യാറെടുക്കുക കൂടിയാണ് ഭാവന. ഇപ്പോഴിതാ തന്റെ പ്രിയ കൂട്ടുകാരിക്ക് ജന്മദിന ആശംസകളുമായി മുന്നോട്ടു വന്നിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യർ. തനിക്കും സംയുക്ത വർമ്മയ്ക്കുമൊപ്പമുള്ള ഭാവനയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മഞ്ജു വാര്യർ പിറന്നാൾ ആശംസ നേർന്നത്. ഈ ചിത്രം ചിലപ്പോൾ മങ്ങിയതായിരിക്കാം, പക്ഷെ വികാരങ്ങൾ യഥാർത്ഥമാണ് എന്ന് കുറിച്ച മഞ്ജു വാര്യർ, താൻ കണ്ടതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് കുറിച്ചത്. ഐ ലവ് യു എന്നും നിനക്ക് അതറിയാമെന്നു വിശ്വസിക്കുന്നുവെന്നും മഞ്ജു കുറിച്ചിട്ടുണ്ട്. മലയാള സിനിമയിലെ വലിയ സൗഹൃദങ്ങളിലൊന്നാണ് മഞ്ജു വാര്യർ- ഭാവന സൗഹൃദം.
മഞ്ജു വാര്യർ- ഭാവന- സംയുക്ത വർമ്മ എന്നിവരുടെ സൗഹൃദം അവർ പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട് പ്രകടിപ്പിച്ചിട്ടുണ്ട്. 2017 ൽ രോഹിത് വി എസ് സംവിധാനം ചെയ്ത അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രമാണ് ഭാവന അഭിനയിച്ചു അവസാനമായി മലയാളത്തിൽ റിലീസ് ചെയ്ത ചിത്രം. ഇനി ഭാവന മലയാളത്തിൽ ചെയ്യാൻ പോകുന്നത് നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കാൻ പോകുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രവും, ഭദ്രൻ സംവിധാനം ചെയ്യാൻ പോകുന്ന ഇ ഒ എന്ന ചിത്രവുമാണ്. മഞ്ജു വാര്യർ കൂടാതെ സംയുക്ത വർമ്മ, രമ്യ നമ്പീശൻ, സയനോര ഫിലിപ് എന്നിവരും ഭാവനക്ക് ആശംസകളുമായി വന്നിട്ടുണ്ട്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.