മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. ക്രിസ്മസ് റിലീസ് ആയി എത്തിയ മഞ്ജുവിന്റെ പ്രതി പൂവൻ കോഴി മികച്ച വിജയം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ഇപ്പോൾ സണ്ണി വെയ്ൻ നായകനായി എത്തുന്ന ചതുർമുഖം എന്ന ഹൊറർ ചിത്രത്തിൽ അഭിനയിക്കുകയാണ് മഞ്ജു വാര്യർ. നവാഗതരായ രഞ്ജിത്ത് കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനിൽ കുമാർ, അഭയ കുമാർ എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
മഞ്ജു ചേച്ചിയെ കണ്ടിട്ടേ പോകു എന്നു വാശി പിടിച്ചു സെറ്റിൽ കുത്തിയിരുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. നാലു വയസ്സുകാരി ശ്രവന്തിക ആണ് ഈ കടുത്ത മഞ്ജു വാര്യർ ആരാധിക. ഷൂട്ടിങ് സെറ്റിൽ എത്താൻ വൈകിയ ശ്രവന്തിക മഞ്ജു വാര്യരെ കാണാൻ സാധിക്കില്ല എന്ന ഘട്ടം വന്നപ്പോൾ ആണ്, കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. രാവിലെ വന്ന കുട്ടികളോടൊപ്പം മഞ്ജു വാര്യർ ഫോട്ടോ എടുക്കുകയും അതിനു ശേഷം ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടക്കുകയും ചെയ്തിരുന്നു. എന്നാൽ ശ്രവന്തികയുടെ വാശി അറിഞ്ഞ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ കാര്യം മഞ്ജു വാര്യരെ അറിയിക്കുകയും ആ കുഞ്ഞു ആരാധികയെ അവർ മഞ്ജുവിന്റെ അടുത്തു എത്തിക്കുകയും ചെയ്തു. മഞ്ജു വാര്യരോടൊപ്പം സമയം ചെലവിട്ട ശ്രവന്തിക പിന്നീട് താൻ ആഗ്രഹിച്ച പോലെ മഞ്ജുവും ഒത്തു ഫോട്ടോ കൂടി എടുത്തിട്ടാണ് പോയത്. മോഹൻലാൽ- മഞ്ജു വാര്യർ കൂട്ടുകെട്ടിൽ ഒരുങ്ങിയ എന്നും എപ്പോഴും എന്ന ചിത്രം കണ്ടാണ് ശ്രവന്തിക മഞ്ജു ഫാൻ ആയി മാറിയത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.