മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലുള്ള മഞ്ജു വാര്യർ നായികയായി ഇനി റിലീസ് ചെയ്യാനുള്ളതും ഒരുപിടി വമ്പൻ ചിത്രങ്ങളാണ്. ഇപ്പോഴിതാ തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻ ടി ആറിന് ആശംസകൾ നേർന്നു കൊണ്ട് മഞ്ജു വാര്യർ മുന്നോട്ടു വന്നതാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. സിനിമാ ജീവിതത്തിന്റെ ഇരുപതു വർഷം പൂർത്തിയാക്കിയ ജൂനിയർ എൻ ടി ആറിന് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴിയാണ് മഞ്ജു വാര്യർ ആശംസകൾ നേർന്നത്. ജൂനിയർ എൻ ടി ആറിന്റെ ചിത്രമടക്കമാണ് മഞ്ജു വാര്യരുടെ ആശംസ. 1991 ഇൽ ബ്രഹ്മർഷി വിശ്വാമിത്ര എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ജൂനിയർ എൻ ടി ആർ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വർഷം അസുരൻ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച മഞ്ജു വാര്യർ വൈകാതെ തെലുങ്കിലേക്കും എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. വെട്രിമാരൻ ഒരുക്കിയ അസുരൻ സൂപ്പർ ഹിറ്റായി എന്നതിന് പുറമെ അതിലെ പ്രകടനത്തിന് വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് മഞ്ജു വാര്യർക്ക് ലഭിച്ചത്.
ഇപ്പോൾ മലയാളത്തിൽ കയറ്റം എന്ന സനൽ കുമാർ ശശിധരൻ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായും മഞ്ജു വാര്യർ എത്തിയിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ, മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം, സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ, സനൽ കുമാർ ശശിധരന്റെ കയറ്റം, നിവിൻ പോളി നായകനായ പടവെട്ട്, സണ്ണി വെയ്ൻ നായകനായ ചതുർമുഖം, മമ്മൂട്ടി നായകനായ പ്രീസ്റ്റ് എന്നിവയാണ് മഞ്ജു അഭിനയിച്ചു റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ഇത് കൂടാതെ മധു വാര്യർ ഒരുക്കുന്ന ലളിതം സുന്ദരം, മഹേഷ് വെട്ടിയാർ ഒരുക്കുന്ന വെള്ളരിക്ക പട്ടണം എന്നീ ചിത്രങ്ങൾ ചിത്രീകരണത്തിലുമാണ്. ഇതിനൊപ്പം ദിനിൽ ബാബു ഒരുക്കുന്ന 9 എം എം എന്ന ചിത്രവും മഞ്ജു വാര്യർ ചെയ്യാൻ പോകുന്ന ഒരു പ്രൊജക്റ്റാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.