കഴിഞ്ഞ മാസം സോഷ്യൽ മീഡിയ ഏറെ കയ്യടി കൊടുത്ത ഒരു സംഭവം ആയിരുന്നു കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തന്റെ ജോലിയോട് കാണിച്ച ഡെഡിക്കേഷൻ. വീണു കയ്യിന്റെ എല്ലിന് പൊട്ടൽ സംഭവിച്ചിട്ടു പോലും നിർമ്മാതാവിനേയോ സംവിധായകനേയോ ബുദ്ധിമുട്ടിക്കാതെ നാല് ദിവസം തുടർച്ചയായി ആക്ഷൻ രംഗങ്ങൾ അഭിനയിച്ചു തീർത്തിട്ടാണ് മോഹൻലാൽ ശസ്ത്രക്രിയക്കായി പോയത്. ബിഗ് ബ്രദർ എന്ന സിദ്ദിഖ് ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു ഈ സംഭവം. ഇപ്പോഴിതാ ലാലേട്ടന് ശേഷം ഇതേ ഡെഡിക്കേഷൻ കാണിച്ച മഞ്ജു വാര്യരും ഇപ്പോൾ സോഷ്യൽ മീഡിയയുടെ അഭിനന്ദനം ഏറ്റു വാങ്ങുകയാണ്. രണ്ടു ദിവസം മുൻപാണ് മഞ്ജു അഭിനയിക്കുന്ന ചതുർമുഖം എന്ന സിനിമയുടെ സെറ്റിൽ വെച്ച് ആക്ഷൻ രംഗം അഭിനയിക്കുന്നതിനിടെ തെന്നി വീണു നടിയുടെ കാലിനു പരിക്ക് പറ്റിയത്.
ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ നിർദേശിച്ചത് മിനിമം ഒരാഴ്ചത്തെ വിശ്രമം ആണ്. പക്ഷെ പിറ്റേ ദിവസം തന്നെ സെറ്റിൽ എത്തിയ മഞ്ജു വാര്യർ പരിക്ക് വക വെക്കാതെ തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കുകയായിരുന്നു. നവാഗതരായ രഞ്ജിത്ത് കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനിൽ കുമാർ, അഭയ കുമാർ എന്നിവർ ചേർന്നാണ്. യുവ താരം സണ്ണി വെയ്ൻ നായകനായി എത്തുന്ന ഈ ചിത്രം ഒരു ഹൊറർ ത്രില്ലർ ആയാണ് ഒരുക്കുന്നത്. മലയാളത്തിലെ മുതിർന്ന താരങ്ങൾ ആയ, സൂപ്പർ താരങ്ങൾ ആയ മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ ഇപ്പോഴും കാണിക്കുന്ന ഈ ആത്മാർപ്പണം പുതിയ തലമുറ കണ്ടു പഠിക്കണം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.