മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ നായികയാണ് മഞ്ജു വാര്യർ. മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച നടിമാരിലൊരാളായാണ് മഞ്ജു വാര്യർ കണക്കാക്കപ്പെടുന്നത്. ഒട്ടേറെ ഗംഭീര കഥാപാത്രങ്ങൾ നമ്മുക്ക് മുന്നിലെത്തിച്ച ഈ നടി തമിഴിലും അരങ്ങേറ്റം കുറിച്ചു വലിയ പ്രശംസ നേടിയിരുന്നു. ഇപ്പോൾ ബോളിവുഡിലും അരങ്ങേറാൻ ഒരുങ്ങുകയാണ് ഈ സൂപ്പർ നായിക. അതിനിടയിൽ ഒരു റേഡിയോ അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയെടുക്കുകയാണ്. ജീവിതത്തിൽ ഒന്നും പ്ലാൻ ചെയ്യുകയോ സ്വപ്നം കാണുകയോ ചെയ്തുകൊണ്ട് അതിന്റെ പുറകിൽ സഞ്ചരിക്കുന്ന ആളല്ല താനെന്ന് മഞ്ജു പറയുന്നു. കാരണം താൻ സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ആണ് തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളത് എന്നും ഒഴുക്കിനൊപ്പം മുന്നോട്ടു പോകുന്ന തരത്തിലാണ് തന്റെ ജീവിതം ചലിക്കുന്നതെന്നും മഞ്ജു പറഞ്ഞു.
പ്ലാൻ ചെയ്ത് അതിനു വേണ്ടി ശ്രമിച്ചു നേടിയെടുക്കുന്ന രീതി തന്റെ ജീവിതത്തിൽ ഇതുവരെ പ്രാക്ടിക്കൽ ആയിട്ടില്ല എന്നും മഞ്ജു തുറന്നു പറഞ്ഞു. അതോടൊപ്പം ഇപ്പോൾ തനിക്കുള്ള ഒരാഗ്രഹം ബുള്ളെറ്റ് ഓടിക്കാൻ പഠിക്കണം എന്നാണെന്നും മഞ്ജു വെളിപ്പെടുത്തുന്നു. ഒട്ടേറെ ചിത്രങ്ങളുമായി ഇപ്പോൾ തിരക്കിലാണ് മഞ്ജു വാര്യർ. മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം, സന്തോഷ് ശിവൻ ഒരുക്കിയ ജാക്ക് ആൻഡ് ജിൽ, സനൽ കുമാർ ശശിധരൻ ഒരുക്കിയ കയറ്റം, നിവിൻ പോളി അഭിനയിക്കുന്ന പടവെട്ട്, മധു വാര്യർ ഒരുക്കിയ ലളിതം സുന്ദരം, ജയസൂര്യ ചിത്രമായ മേരി ആവാസ് സുനോ എന്നിവയും 9 എംഎം, വെള്ളരിക്കാപ്പട്ടണം, കാപ്പ, ആയിഷ, ബോളിവുഡ് ചിത്രമായ അമേരിക്കി പണ്ഡിറ്റ് എന്നിവയുമാണ് മഞ്ജു വാര്യർ അഭിനയിച്ചു ഇനി നമ്മുടെ മുന്നിലെത്താനുള്ള ചിത്രങ്ങൾ.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.