മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യർ ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ്. അതിനിടയിൽ മഞ്ജു നായികാ വേഷം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കൂടി ആരംഭിച്ചിരിക്കുകയാണ്. ഇന്തോ-അറബിക് ചിത്രമായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ പേര് ആയിഷ എന്നാണ്. റാസൽ ഖൈമയിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആമിർ പള്ളിക്കാൽ ആണ്. ആഷിഫ് കക്കോടി രചിച്ച ഈ ചിത്രം മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും എത്തും. ഇതിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും ഈ സിനിമ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്. മജ്ഞു വാര്യർക്കു പുറമെ രാധിക, സജ്ന, പൂർണിമ, ലത്തീഫ( ടുണീഷ്യ), സലാമ(യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ് ), സറഫീന (നൈജീരിയ) സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അഭിനയിക്കുന്ന ഈ സിനിമ, ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ ആണ് നിർമ്മിക്കുന്നത്.
ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവരാണ് ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ആയി എത്തുന്നത്. എം ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത ഇന്ത്യൻ ഗായകർക്കൊപ്പം അറബി സംഗീതജ്ഞരും ഗാനം ആലപിക്കുന്നുണ്ട്. വിഷ്ണു ശർമ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് അപ്പു എൻ ഭട്ടതിരി ആണ്. ഡൽഹി, ബോംബെ എന്നിവിടങ്ങളിലായ് ഫെബ്രുവരി അവസാനത്തോടെ ആണ് ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം നടക്കുക. ജാക്ക് ആൻഡ് ജിൽ, ലളിതം സുന്ദരം, മേരി ആവാസ് സുനോ, പടവെട്ട്, കയറ്റം, വെള്ളരിക്കാപ്പട്ടണം, അമരിക്കി പണ്ഡിറ്റ്, 9 എം എം, കാപ്പ, എന്നിവയാണ് മഞ്ജു വാര്യരുടേതായി ഇനി വരാനുള്ള മറ്റു ചിത്രങ്ങൾ.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
This website uses cookies.