തല അജിത്തിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന പുതിയ ചിത്രമാണ് തുനിവ്. ഒരു ഹെയ്‌സ്റ്റ് ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രം അടുത്ത വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി ആണ് പ്രേക്ഷകരുടെ മുന്നിലെത്തുക. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. വെട്രിമാരൻ- ധനുഷ് ടീമിന്റെ അസുരൻ ചെയ്തതിനു ശേഷം മഞ്ജു വാര്യർ തമിഴിൽ നായികാ വേഷം ചെയ്യുന്ന ചിത്രമാണ് തുനിവ്. ഇപ്പോഴിതാ ഈ ചിത്രത്തിൽ ഒരു ഗാനവും ആലപിച്ചിരിക്കുകയാണ് മലയാളത്തിന്റെ ഈ ലേഡി സൂപ്പർസ്റ്റാർ. താൻ ഈ ചിത്രത്തിന് വേണ്ടി പിന്നണി പാടുന്ന വിവരം മഞ്ജു വാര്യർ തന്നെയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. മഞ്ജു വാര്യർ ആദ്യമായി ആലപിക്കുന്ന തമിഴ് ഗാനം കൂടിയായിരിക്കും ഇത്. സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ ജിബ്രാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.
അജിത്തും എച്ച് വിനോദും ബിഗ് ബഡ്ജറ്റ് ചിത്രമായ വലിമൈക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. സംവിധായകൻ തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് ബോണി കപൂറാണ്. അദ്ദേഹം തന്നെയാണ് അജിത്- വിനോദ് കൂട്ടുകെട്ടിലെ മുൻ ചിത്രങ്ങളായ നേർക്കൊണ്ട പാർവൈ, വലിമൈ എന്നിവ നിർമ്മിച്ചതും. നീരവ് ഷാ ക്യാമറ ചലിപ്പിച്ച തുനിവ് എഡിറ്റ് ചെയ്യുന്നത് വിജയ് വേലുകുട്ടിയാണ്. ഈ ചിത്രത്തിലെ അജിത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും തുനിവിൽ അഭിനയിക്കുന്നുണ്ട്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.