മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലളിതം സുന്ദരം. ബിജു മേനോൻ നായകനായി എത്തുന്ന ഈ ചിത്രം മഞ്ജു വാര്യരുടെ സഹോദരനും പ്രശസത നടനുമായ മധു വാര്യർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മാർച്ച് പതിനെട്ടിന് ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത നിർമ്മാണ ബാനർ ആയ സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം, ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്ന അഭിപ്രായമാണ് ചിത്രം കണ്ട പ്രേക്ഷകർ പങ്കു വെക്കുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഓൺലൂകേർസ് മീഡിയയുമായി സംസാരിക്കവെ മഞ്ജു വാര്യരോട് ചോദിച്ച ഒരു ചോദ്യവും അതിനു അവർ നൽകിയ ഉത്തരവും ശ്രദ്ധ നേടുകയാണ്.
എപ്പോഴും ചിരിച്ചു കൊണ്ടാണ് മഞ്ജു വാര്യരെ കാണാൻ സാധിക്കുന്നത് എന്നും, എന്ത്‌കൊണ്ടാണ് എപ്പോഴും മുഖത്ത് ഒരു ചിരി ഉള്ളതെന്നും ആണ് അവതാരകൻ ചോദിച്ചത്. അതിനു മറുപടിയായി മഞ്ജു വാര്യർ പറയുന്നത് അതിനു പ്രത്യേകിച്ച് പണിയൊന്നും എടുക്കേണ്ടല്ലോ എന്നാണ്. ചിരിക്കാൻ ആണ് ഏറ്റവും എളുപ്പം എന്നും പൊതുവെ ചിരിക്കാനും തമാശ കേൾക്കാനുമൊക്കെ ഇഷ്ടമായത് കൊണ്ടാവും അങ്ങനെ എന്നും മഞ്ജു പറയുന്നു. അല്ലാതെ മനപ്പൂർവം തീരുമാനിച്ചുറപ്പിച്ച ഒരു ചിരിഭാവമല്ല എന്നാണ് മലയാളത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള നായികാ താരം പറയുന്നത്. പിന്നെ ഈ ചോദ്യം ചോദിച്ച ആർ ജെ വിജയ് എന്ന അവതാരകനും എപ്പോഴും ചിരിച്ചു കൊണ്ടാണല്ലോ ഇരിക്കുന്നത് എന്ന് മഞ്ജുവും പറയുന്നുണ്ട്. പ്രമോദ് മോഹൻ രചിച്ച ലളിതം സുന്ദരത്തിൽ സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.