Manju Warrier
മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ആണ് ഡബ്യുസിസി അഥവാ വുമൺ ഇൻ കളക്ടീവ്. മലയാള സിനിമയിലെ പ്രമുഖ നടിമാർ ഉൾപ്പെടെ സിനിമയിലെ വിവിധ രംഗത്ത് പ്രവർത്തിക്കുന്ന വനിതകളുടെ കൂട്ടായ്മ ആയാണ് ഡബ്യുസിസി രൂപപ്പെട്ടത്. മഞ്ജു വാര്യർ, റിമ കല്ലിങ്ങൽ, രമ്യ നമ്പീശൻ, ദീദി ദാമോദരൻ, ഗീതു മോഹൻദാസ് എന്നിവരോക്കെ ആയിരുന്നു ഇതിന്റെ സ്ഥാപക നേതാക്കൾ. കുറച്ചു ദിവസം മുൻപ് ദിലീപിനെ താര സംഘടനായ അമ്മയിലേക്കു തിരിച്ചു എടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചു ഡബ്യുസിസി അംഗങ്ങൾ ആയ നാല് നടിമാർ അമ്മയിൽ നിന്ന് രാജി വെച്ചിരുന്നു. ഇപ്പോഴിതാ ഡബ്യുസിസിയിലും പൊട്ടിത്തെറി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം നടി മഞ്ജു വാര്യർ ഡബ്യുസിസിയിൽ നിന്ന് രാജി വെച്ചു.
രാജി വച്ചെന്ന വിവരം മഞ്ജു വാര്യർ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചു എന്നാണ് വാർത്തകൾ വരുന്നത് . അബുദാബിയില്‍ വച്ചാണ് മഞ്ജു വാര്യർ ഇക്കാര്യം മോഹന്‍ലാലിനെ അറിയിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു. മോഹൻലാൽ ഇപ്പോൾ തന്റെ തമിഴ് ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപെട്ടു ലണ്ടനിൽ ആണ്. മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ജു വാര്യർ വനിതാ സംഘടനയിൽ നിന്ന് രാജി വെച്ചത് എന്നാണ് പറയപ്പെടുന്നത്. നേരത്തെയും ഡബ്യുസിസിയുടെ ചില നിലപാടുകള്‍ക്കെതിരെ മഞ്ജു അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയിരുന്നു എന്ന കാര്യവും ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ്. ഇപ്പോൾ നടക്കുന്ന ഈ ‘അമ്മ- ദിലീപ് വിവാദത്തിൽ ഇതുവരെ മഞ്ജു വാര്യർ ഒരഭിപ്രായവും പറഞ്ഞിട്ടില്ല എന്നതും നിർണ്ണായകമാണ്. ഏതായാലും മഞ്ജു വാര്യർ രാജി വെച്ച ഈ സംഭവം വനിതാ സംഘടനക്കു ഒരു വലിയ തിരിച്ചടി തന്നെയാണ് എന്നതിൽ സംശയമില്ല.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.