[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സ്ക്രീനിലും ജീവിതത്തിലും നൽകിയ ചിരികൾക്ക് നന്ദി ഇന്നസെൻറ് ചേട്ടാ : വാക്കുകൾ ഇടറി മഞ്ജുവാര്യർ

വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന കലാകാരൻ ഇന്നസെന്റിന്റെ വിയോഗത്തിൽ വാക്കുകൾ ഇടറി നടി മഞ്ജു വാര്യർ. “നന്ദി ഇന്നസെൻ്റ് ചേട്ടാ! നൽകിയ ചിരികൾക്ക്… സ്ക്രീനിൽ മാത്രമല്ല, ജീവിതത്തിലും” – മഞ്ജു കുറിച്ചു. 800ലധികം സിനിമകളിൽ വേഷമിട്ട അദ്ദേഹത്തിൻറെ വേർപാടിൽ സഹതാരങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. തിങ്കളാഴ്ച കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം ഉണ്ടാകുമെന്നും നാളെ രാവിലെ എട്ടുമുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരു മണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും പൊതുദർശനത്തിനു വയ്ക്കും. പിന്നീട് ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിക്കും. തുടർന്ന് വൈകുന്നേരം ആയിരിക്കും അദ്ദേഹത്തിൻറെ വസതിയായ  ഇരിങ്ങാലക്കുടയിൽ എത്തിക്കുക. തുടർന്ന് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ ശവസംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് ഏറ്റവും അടുത്ത ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.

മലയാളത്തിൽ മാത്രമല്ല തമിഴ്, ഹിന്ദി, കന്നട തുടങ്ങി നിരവധി സിനിമകളിൽ ഇന്നസെൻറ് വേഷമിട്ടിട്ടുണ്ട്. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി 18 വർഷം പ്രവർത്തിച്ച അദ്ദേഹം സിനിമയിലും രാഷ്ട്രീയത്തിലും തൻറെ കഴിവുകൾ പതിപ്പിച്ചിട്ടുണ്ട്

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.