വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന കലാകാരൻ ഇന്നസെന്റിന്റെ വിയോഗത്തിൽ വാക്കുകൾ ഇടറി നടി മഞ്ജു വാര്യർ. “നന്ദി ഇന്നസെൻ്റ് ചേട്ടാ! നൽകിയ ചിരികൾക്ക്… സ്ക്രീനിൽ മാത്രമല്ല, ജീവിതത്തിലും” – മഞ്ജു കുറിച്ചു. 800ലധികം സിനിമകളിൽ വേഷമിട്ട അദ്ദേഹത്തിൻറെ വേർപാടിൽ സഹതാരങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. തിങ്കളാഴ്ച കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം ഉണ്ടാകുമെന്നും നാളെ രാവിലെ എട്ടുമുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരു മണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും പൊതുദർശനത്തിനു വയ്ക്കും. പിന്നീട് ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിക്കും. തുടർന്ന് വൈകുന്നേരം ആയിരിക്കും അദ്ദേഹത്തിൻറെ വസതിയായ ഇരിങ്ങാലക്കുടയിൽ എത്തിക്കുക. തുടർന്ന് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ ശവസംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് ഏറ്റവും അടുത്ത ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.
മലയാളത്തിൽ മാത്രമല്ല തമിഴ്, ഹിന്ദി, കന്നട തുടങ്ങി നിരവധി സിനിമകളിൽ ഇന്നസെൻറ് വേഷമിട്ടിട്ടുണ്ട്. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി 18 വർഷം പ്രവർത്തിച്ച അദ്ദേഹം സിനിമയിലും രാഷ്ട്രീയത്തിലും തൻറെ കഴിവുകൾ പതിപ്പിച്ചിട്ടുണ്ട്
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.