രമേശ് പിഷാരടി നായകനായി എത്തിയ നോ വേ ഔട്ട് എന്ന ചിത്രം മികച്ച വിജയമാണ് ഇപ്പോൾ നേടുന്നത്. പ്രേക്ഷകർ നല്ല പ്രതികരണം നൽകിയ ഈ ചിത്രത്തിന് നിരൂപകരും മികച്ച അഭിപ്രായങ്ങൾ ആണ് നൽകിയത്. വെള്ളിയാഴ്ച റിലീസ് ചെയ്ത ഈ ചിത്രം ഇന്ന് കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞു കളിക്കുകയാണ്. തമിഴിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാവായ കെ ടി കുഞ്ഞുമോൻ വരെ ഈ ചിത്രം കണ്ട് പ്രശംസിച്ചു മുന്നോട്ട് വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രം കണ്ട് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആണ്. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടാണ് മഞ്ജു വാര്യർ ഈ ചിത്രത്തോടുള്ള തന്റെ സ്നേഹം അറിയിച്ചത്. രമേശ് പിഷാരടിയുടെ പേരെടുത്ത് പറഞ്ഞു കൊണ്ടാണ് ഈ ചിത്രത്തിനുള്ള തന്റെ പിന്തുണ മഞ്ജു വാര്യർ അറിയിച്ചത്.
ഒരു സർവൈവൽ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ നിതിൻ ദേവീദാസ് ഒരുക്കിയ ഈ ചിത്രം റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് ആണ് നിർമ്മിച്ചത്. ബേസിൽ ജോസെഫ്, ധർമജൻ ബോൾഗാട്ടി, രവീണ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. രമേശ് പിഷാരടി അവതരിപ്പിക്കുന്ന ഡേവിഡ് എന്ന കഥാപാത്രത്തിന്റെ ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. ഈ ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയത് കെ ആർ രാഹുൽ, പശ്‌ചാത്തല സംഗീതം ഒരുക്കിയത് ക്രിസ്റ്റി ജോബി എന്നിവരാണ്. വർഗീസ് ഡേവിഡ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് കെ ആർ മിഥുനാണ്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം.
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
This website uses cookies.