[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ആദ്യ തമിഴ് ചിത്രം തന്നെ നൂറു കോടി; ഇനി സൂപ്പർ സ്റ്റാറിന്റെ നായികയാവാൻ ലേഡി സൂപ്പർ സ്റ്റാർ..?

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം ഉള്ള നടിയാണ് മഞ്ജു വാര്യർ. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ മഞ്ജു വാര്യർ ആദ്യമായി ഒരു തമിഴ് സിനിമയിൽ അഭിനയിച്ചത് ഈ വർഷമാണ്. ധനുഷിനെ നായകനാക്കി വെട്രിമാരൻ ഒരുക്കിയ അസുരൻ എന്ന ചിത്രത്തിലാണ് മഞ്ജു വാര്യർ നായികാ വേഷത്തിൽ എത്തിയത്. പച്ചൈയമ്മാൾ എന്ന തന്റെ കഥാപാത്രത്തെ ഈ നടി അതിമനോഹരമായി തന്നെ അവതരിപ്പിക്കുകയും ചെയ്തു. ധനുഷിനൊപ്പം ചിത്രത്തിൽ നിറഞ്ഞു നിന്ന മഞ്ജുവിന് ഉലക നായകൻ കമല ഹാസനിൽ നിന്ന് വരെ അഭിനന്ദനം ലഭിച്ചു. മഞ്ജുവിനെ നേരിട്ട് കണ്ടാണ് കമൽ അഭിന്ദനം അറിയിച്ചത്.

ഇപ്പോൾ അസുരൻ എന്ന ഈ ചിത്രം നൂറു കോടി ക്ലബിലും ഇടം പിടിച്ചതോടെ ഈ വർഷം മഞ്ജു നായികാ വേഷത്തിൽ എത്തിയ രണ്ടാമത്തെ ചിത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്. മലയാളത്തിൽ മഞ്ജു നായികാ വേഷം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറും നൂറു കോടി ക്ലബിൽ എത്തിയിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം പുറമെ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ നായികാ വേഷം ചെയ്യാനുള്ള അവസരമാണ് മഞ്ജുവിനെ തേടി എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രജനികാന്തിനെ നായകനാക്കി ശിവ ഒരുക്കുന്ന ചിത്രത്തിൽ നായികാ വേഷം ചെയ്യാൻ മഞ്ജുവിനെ ആണ് പരിഗണിക്കുന്നത് എന്നാണ് സ്ഥിതീകരിക്കാത്ത വാർത്തകൾ വരുന്നത്.

എന്തിരൻ , പേട്ട എന്നീ ചിത്രങ്ങൾക്ക് ശേഷം സൺ പിക്ചേഴ്സ് രജനികാന്തിനെ വെച്ച് നിർമ്മിക്കുന്ന ചിത്രം അധികം വൈകാതെ തന്നെ ആരംഭിക്കും. അജിത് നായകനായ വിശ്വാസം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ശിവ ഒരുക്കാൻ പോകുന്ന ചിത്രമാണിത്. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ദർബാർ ആണ് രജനികാന്തിന്റെ അടുത്ത റിലീസ്. വരുന്ന പൊങ്കലിന് ഈ ചിത്രം റിലീസ് ചെയ്യും. മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും നായികയായ മഞ്ജു, മലയാളത്തിലും കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

3 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

5 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.