മാസ്റ്റർ ഡയറക്ടർ ജോഷി ഒരു ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. പ്രശസ്ത നടൻ ജോജു ജോർജ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ നൈല ഉഷ ആയിരിക്കും നായികാ വേഷത്തിൽ എത്തുക എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ പ്രശസ്ത നടി മഞ്ജു വാര്യരെ ആയിരുന്നു ഇതിൽ നായികയായി തീരുമാനിച്ചത്. എന്നാൽ മോഹൻലാൽ ചിത്രമായ മരക്കാർ, ധനുഷ്- വെട്രിമാരൻ ചിത്രമായ അസുരൻ എന്നിവയുടെ തിരക്കിൽപെട്ട മഞ്ജു ഇതിൽ നിന്ന് പിന്മാറിയിരുന്നു. അതിനു ശേഷം മമത മോഹൻദാസിനെയും ഈ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് പരിഗണിച്ചു. എന്നാൽ ഇപ്പോൾ ആ അവസരം വന്നു ചേർന്നിരിക്കുന്നത് നൈലയുടെ കയ്യിൽ ആണ്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു ഫാമിലി ത്രില്ലെർ ആയാണ് ഒരുക്കുന്നത്. കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രം തൃശൂരിന്റെ ക്രൈസ്തവ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. ചെമ്പൻ വിനോദ്, ഇന്നസെന്റ് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം രചിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ നൽകുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ഫെബ്രുവരി പതിനൊന്നിന് ആണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. സൂപ്പർ ഹിറ്റായ എം പദ്മകുമാർ ചിത്രം ജോസഫിന് ശേഷം ജോജു നായകനായി എത്തുന്ന ചിത്രമാണ് ഇത്. നാളെ റിലീസ് ആവുന്ന ലോനപ്പന്റെ മാമോദീസ എന്ന ജയറാം ചിത്രത്തിലും ജോജു മികച്ച ഒരു വേഷം ചെയ്യുന്നുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.