മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. ഇത്രയും ജനപ്രീതിയുള്ള നായികാ താരം ഇന്ന് മലയാള സിനിമയിൽ വേറെയില്ല. നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ വരെ ബോക്സ് ഓഫിസിൽ വിജയിപ്പിക്കാൻ കെൽപ്പുള്ള മഞ്ജുവിനെ കേന്ദ്ര കഥാപാത്രമാക്കി ഒട്ടേറെ മലയാള ചിത്രങ്ങൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്. അതിൽ പല തരത്തിൽ ഉള്ള ചിത്രങ്ങൾ ഉണ്ട്. കോമഡി ചിത്രങ്ങളും, സീരിയസ് ആയ ചിത്രങ്ങളും, ഫീൽ ഗുഡ് ചിത്രങ്ങളും അതിൽ പെടുന്നു. ഇനി ഒരു മാസ്സ് ആക്ഷൻ ചിത്രം വന്നാൽ ചെയ്യുമോ എന്ന ചോദ്യത്തിനും മറുപടി പറയുകയാണ് ഈ താരം. ഓൺലൂകേർസ് മീഡിയയുമായി സംസാരിച്ചപ്പോഴാണ് മഞ്ജു ഈ കാര്യം പറയുന്നത്.
ആരെങ്കിലും ഒരു ആക്ഷൻ ചിത്രത്തിന്റെ കഥയുമായി വന്നാൽ ശ്രമിക്കാം എന്നാണ് മഞ്ജു പറയുന്നത്. അതോടൊപ്പം തന്നെ ഇപ്പോൾ സംവിധായകൻ ആയി അരങ്ങേറ്റം കുറിച്ച സ്വന്തം ചേട്ടൻ മധു വാര്യരോട് കൂടിയാണ് താനിത് പറയുന്നത് എന്നും മഞ്ജു വളരെ സരസമായി കൂട്ടിച്ചേർക്കുന്നുണ്ട്. മധു വാര്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലളിതം സുന്ദരം. ബിജു മേനോൻ, മഞ്ജു വാര്യർ, അനു മോഹൻ, സൈജു കുറുപ്പ്, രഘുനാഥ് പാലേരി, സുധീഷ്, ദീപ്തി സതി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിന്റെ പ്രചാരണാർത്ഥമാണ് മഞ്ജുവും മധുവും അതുപോലെ ചിത്രത്തിലെ ബാലതാരവും ഓൺലൂകേർസ് മീഡിയ ആയി സംസാരിച്ചത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ നേരിട്ടുള്ള റിലീസ് ആയെത്തിയ ഈ ചിത്രം മഞ്ജു വാര്യർ, കൊച്ചുമോൻ എന്നിവർ ചേർന്ന് മഞ്ജു വാര്യർ പ്രൊഡക്ഷൻസ്, സെഞ്ച്വറി എന്നീ ബാനറുകളിൽ ആണ് നിർമ്മിച്ചത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടിയെടുക്കുന്നത്.
ഫോട്ടോ കടപ്പാട്: Rohith K Suresh
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.