തമിഴിലെ സൂപ്പർ താരം തല അജിത് നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം തുനിവ് ഈ വരുന്ന ജനുവരിയിൽ പൊങ്കൽ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. നേർക്കൊണ്ട പാർവൈ, വലിമയ് എന്നിവക്ക് ശേഷം അജിത്- എച്ച് വിനോദ് ടീം ഒന്നിച്ച ഈ ചിത്രം ഒരു ഹെയ്‌സ്റ്റ് ത്രില്ലർ ആയാണ് ഒരുക്കിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംവിധായകൻ തന്നെ രചിച്ച ഈ ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർ നായികാ താരം മഞ്ജു വാര്യരാണ് പ്രധാന സ്ത്രീ കഥാപാത്രം ചെയ്യുന്നത്. എന്നാൽ അജിത്തിന്റെ ജോഡി ആയല്ല ഇതിൽ മഞ്ജു വാര്യർ എത്തുന്നത് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാകുന്നത്. അജിത് കഥാപാത്രത്തിന്റെ ടീമിലെ ഒരു പ്രധാന അംഗമായാണ് മഞ്ജു വാര്യർ എത്തുന്നത് എന്നും അമീർ, പവാനി റെഡ്‌ഡി, സിബി ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് അംഗങ്ങൾ എന്നും അവർ വെളിപ്പെടുത്തുന്നു.
ജിബ്രാൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ മഞ്ജു വാര്യർ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. നെഗറ്റീവ് ഷെയ്ഡ് ഉള്ള ഒരു കഥാപാത്രമാണ് ഇതിൽ അജിത് ചെയ്യുന്നതെന്നും വാർത്തകൾ പറയുന്നു. ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കളായി സീ സ്റ്റുഡിയോയും ഉണ്ട്. നീരവ് ഷാ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് വിജയ് വേലുകുട്ടി ആണ്. നരച്ച കട്ട താടിയും മുടിയുമായി സ്റ്റൈലിഷ് വില്ലൻ ലുക്കിലാണ് അജിത് ഈ ചിത്രത്തിൽ എത്തുന്നത്. താരത്തിന്റെ ഇതിലെ പുത്തൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.