സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ചേർന്ന് നിർമിച്ച് നവാഗതനായ ഫാന്റം പ്രവീണ് സംവിധാനം ചെയ്യുന്ന ‘ഉദാഹരണം സുജാത’ യിൽ അമ്പരപ്പിക്കുന്ന മേക്കോവറിൽ മഞ്ജു വാര്യർ. മഞ്ജുവിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരിക്കും ഉദാഹരണം സുജാതായിലെ സുജാത എന്നാണ് അണിയറ വാർത്തകൾ.
ഒരുമാസം മുമ്പ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരുന്നു. പോസ്റ്ററിൽ മഞ്ജുവിന്റെ തന്നെ ചിത്രമായ കന്മദത്തിലെ ഭാനുവിനെ പോലെ സാദൃശ്യം തോന്നിക്കുന്ന തരത്തിലായിരുന്നു മഞ്ജുവിന്റെ ഗെറ്റപ്പ്.
ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മഞ്ജു ആരാധകരെയും കുടുംബപ്രേക്ഷകരെയും ഏറെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു ടീസർ. കാരണം മറ്റൊന്നുമല്ല, മഞ്ജുവിന്റെ മേക്ക് ഓവർ തന്നെ. കൗമാരിക്കാരിയായ മകളുടെ അമ്മയായി ആണ് മഞ്ജു ഉദാഹരണം സുജാതയിൽ എത്തുന്നത്.
ചെങ്കല്‍ച്ചൂള നിവാസിയായ സുജാത എന്ന വീട്ടമ്മയുടെ റോളില്‍ മഞ്ജു വാര്യര്‍ എത്തുന്ന ഉദാഹരണം സുജാതയുടെ ടീസര്‍ പുറത്തുവിട്ടത് തെന്നിന്ത്യയിലെ പ്രമുഖ യുവതാരങ്ങളാണ്. ധനുഷ്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ്
അലി, പാര്‍വതി, റിമാ കല്ലിങ്കല്‍, ഇന്ദ്രജിത്ത് തുടങ്ങിവയവരാണ് ഫേസ്ബുക്കിലൂടെ ഒരേ സമയം സിനിമയുടെ ടീസര്‍ പുറത്തിറക്കിയത്.
മംമ്താ മോഹന്‍ദാസ്, നെടുമുടി വേണു, ജോജു ജോര്‍ജ്ജ് എന്നിവരാണ് മറ്റ് താരങ്ങള്‍. കലക്ടറുടെ റോളിലാണ് മംമ്താ മോഹന്‍ദാസ് ചിത്രത്തിൽ എത്തുന്നത്.
കമല്‍ സംവിധാനം ചെയ്യുന്ന മാധവിക്കുട്ടിയുടെ ജീവിതകഥ ആമിയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് മഞ്ജു വാര്യര്‍ ഉദാഹരണം സുജാതയില്‍ ജോയിന്‍ ചെയ്തത്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സഹസംവിധായകനായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ പ്രവീണ്‍.
അശ്വിനി അയ്യര്‍ തിവാരി തമിഴില്‍ ഹിന്ദിയില്‍ നീല്‍ ബട്ടേ സന്നറ്റ എന്ന പേരില്‍ ഹിന്ദിയിലും അമ്മ കണക്ക് എന്ന പേരില്‍ തമിഴിലും ഒരുക്കിയ സിനിമയുടെ സ്വതന്ത്ര റീമേക്ക് ആണ് ചിത്രമെന്നും സൂചനയുണ്ട്.
അനുരാഗ കരിക്കിന്‍ വെള്ളം, എബിസിഡി എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ നവീന്‍ ഭാസ്‌കറിനൊപ്പം ചേര്‍ന്ന് മാര്‍ട്ടിന്‍ പ്രക്കാട്ടാണ് സിനിമയുടെ തിരക്കഥ. ഗോപീസുന്ദര്‍ സംഗീത സംവിധാനവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ദ സീന്‍ സ്റ്റുഡിയോസാണ് നിര്‍മ്മാണം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.