തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്ന് മഞ്ജു വാരിയർ. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം തുറന്നു പറയുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.
പണ്ടും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ വല്യ ആഗ്രഹമായിരുന്നു. അന്നത് നടന്നില്ല. തിരിച്ചു വന്നശേഷവും ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് മമ്മൂക്ക എന്ന മഹാനടന്റെയൊപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കാന്‍. മഞ്ജു വാരിയർ പറഞ്ഞു.
ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയ മഞ്ജു തന്റെ ആദ്യകാല ഹിറ്റ് കോമ്പോ ആയ മോഹൻലാലിനൊപ്പം വീണ്ടും അഭിനയിച്ചിരുന്നു. എന്നും എപ്പോഴും എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലാണ് മോഹൻലാലിനൊപ്പം വീണ്ടും നായികയായി മഞ്ജു വാര്യർ എത്തിയത്. എന്നാൻ താൻ ഏറെ കാലമായി ആഗ്രഹിക്കുകയാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്ന് മഞ്ജു പറഞ്ഞു.
മോഹൻലാലിനൊപ്പം വീണ്ടും ഒന്നിച്ചഭിനയിക്കുകയാണ് മഞ്ജു ഇപ്പോൾ. വിഎ ശ്രീകുമാർ മേനോൻ ചിത്രമായ ഒടിയനിലാണ് മോഹൻലാലിനൊപ്പം വീണ്ടും മഞ്ജു വാര്യർ എത്തുന്ന ചിത്രം.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.