[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വീണ്ടും വിസ്മയിപ്പിക്കാൻ മഞ്ജു വാര്യർ എത്തുന്നു..ഉദാഹരണം സുജാതയിലൂടെ..!

മലയാളികളെ എന്നും തന്റെ പ്രകടനങ്ങളിലൂടെ വിസ്മയിപ്പിച്ചിട്ടുള്ള നടിയാണ് മഞ്ജു വാര്യർ. മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ ആണ് മഞ്ജുവിന്റെ സ്ഥാനം. അത് മാത്രമല്ല പച്ചയായ ജീവിതങ്ങൾ ആവിഷ്കരിക്കുന്ന ചിത്രങ്ങളിൽ മഞ്ജുവിന്റെ പ്രകടനത്തിന്റെ ലെവൽ തന്നെ മറ്റൊരു തലത്തിലേക്ക് ഉയരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം നമ്മൾ കണ്ടത് ഏകദേശം ഇരുപതോളം വർഷങ്ങൾക്കു മുൻപേ പുറത്തിറങ്ങിയ കന്മദം എന്ന ലോഹിത ദാസ് – മോഹൻലാൽ ചിത്രത്തിൽ ആണ്. ലോഹിത ദാസ് സൃഷ്‌ടിച്ച ഏറ്റവും ശ്കതമായ സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അതിൽ മഞ്ജു അവതരിപ്പിച്ച ഭാനു എന്ന കഥാപാത്രം. ഇന്ത്യൻ സിനിമയിലെ തന്നെ അഭിനയ വിസ്മയമായി കണക്കാക്കപ്പെടുന്ന മോഹൻലാലിനൊപ്പം നിന്ന് മഞ്ജു നടത്തിയ പ്രകടനത്തെ അവിസ്മരണീയം എന്ന് മാത്രമേ വിശേഷിപ്പിക്കാൻ ആവു. ഒരുപക്ഷെ മഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഭാനു എന്ന് പറയാം.

അതിനു ശേഷം പറയാവുന്ന മറ്റൊരു ഉദാഹരണം തന്റെ രണ്ടാം വരവിൽ ആദ്യമായി മഞ്ജു ചെയ്ത ഹൌ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലെ നിരുപമ രാജീവ് എന്ന വീട്ടമ്മയുടെ വേഷം ആയിരുന്നു. വളരെ സാധാരണക്കാരി ആയ നിരുപമയെ മഞ്ജു നമ്മുക്ക് മുന്നിൽ എത്തിച്ചത് വിസ്മയകരമായ സ്വാഭാവികതയോടെയും പൂർണ്ണതയോടെയും ആണ്. ഈ രണ്ടു കഥാപാത്രങ്ങളും പ്രേക്ഷകരും നിരൂപകരും വിമർശകരും എല്ലാം ഒരേ മനസ്സോടെ ആണ് ഹൃദയത്തിൽ ഏറ്റിയതു. ആ ഗണത്തിൽ പെടുന്ന ഒരു കഥാപാത്രം ആയിരിക്കും ഉദാഹരണം സുജാതയിലെ സുജാത എന്ന വിധവയായ ചേരി നിവാസിയായ ഒരു അമ്മയുടെ വേഷം.

നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് നടൻ ജോജുവും സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് . മഞ്ജുവിനൊപ്പം നെടുമുടി വേണു, ജോജു, അലെൻസിയർ, മമത മോഹൻദാസ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കന്മദത്തിലെ ഭാനുവിനെ പോലെ ഒരു ഡീഗ്ലാമറൈസ്ഡ് ഗെറ്റപ്പിൽ ആണ് മഞ്ജു ഈ ചിത്രത്തിലെ സുജാത ആയി മാറിയിരിക്കുന്നത്. ഈ വർഷം ആദ്യം സൈറാബാനു എന്ന ഒരു കഥാപാത്രം ആയി വന്നു പ്രേക്ഷക പ്രശംസയും വിജയവും നേടിയ മഞ്ജു ഒരിക്കൽ കൂടി വിസ്മയിപ്പിക്കും എന്നുറപ്പാണ് സുജാതയിലൂടെ.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.