രണ്ട് ദിവസം മുമ്പ് നിവിൻ പോളി നായകനായ സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിവിൻ പോളി, സാനിയ ഇയ്യപ്പൻ, ഗ്രേസ് ആന്റണി, സിജു വിൽസൺ, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരുൾപ്പെട്ട താരനിര കോഴിക്കോട് ഹൈ ലൈറ്റ് മാളിൽ എത്തിയിരുന്നു. എന്നാൽ പ്രമോഷൻ കഴിഞ്ഞു അവിടെ നിന്ന് മടങ്ങുമ്പോൾ, അവിടെ തടിച്ചു കൂടിയ ജനങ്ങളിൽ ഒരാളിൽ നിന്നും ഗ്രേസ് ആന്റണി, സാനിയ എന്നിവർക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടാവുകയും അവർ അതിനെതിരെ പ്രതികരിക്കുകയും ചെയ്തു. നിശബ്ദത കാണിക്കാതെ, അതിനെതിരെ ധൈര്യപൂർവ്വം മുന്നോട്ട് വന്ന ഈ നടിമാർക്ക് പിന്തുണ നൽകിക്കൊണ്ട് മലയാള സിനിമാ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. നിവിൻ പോളി, അജു വർഗീസ് ഉൾപ്പെടെയുള്ള സാറ്റർഡേ നൈറ്റ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ, നടി അൻസിബ ഹസൻ, ടിനി ടോം, പ്രിയ വാരിയര്‍, ശീതൾ ശ്യാം എന്നിവരും ഇവർക്ക് പിന്തുണയുമായി എത്തി.
https://www.instagram.com/stories/manju.warrier/2937598461719520392/
ഇപ്പോഴിതാ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് ഇവർക്കൊപ്പം മുന്നോട്ട് വന്നിരിക്കുന്നത്. അക്രമം നേരിട്ട നടി കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് കൊണ്ട്, അവർക്ക് കൂടുതൽ ശക്തി പകരുന്നു എന്ന് സൂചിപ്പിച്ചു കൊണ്ടാണ് മഞ്ജു വാര്യർ എത്തിയത്. ഇത്തരം വിഷയങ്ങളിൽ എപ്പോഴും ശക്തമായ നിലപാടുമായി മുന്നോട്ട് വരാറുള്ള നടിയാണ് മഞ്ജു വാര്യർ. ഈ വിഷയം വെളിപ്പെടുത്തിക്കൊണ്ട് ഗ്രേസ് ആന്റണി ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ അവർ കുറിച്ചത്, അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തിൽ അമ്പരന്നു പോയ തനിക്ക് പ്രതികരിക്കാൻ പോലും സാധിച്ചില്ലെന്നും അതിന്റെ മാനസികമായ ആഘാതത്തിൽ നിന്ന് മുക്തി നേടാൻ സാധിക്കുന്നില്ല എന്നുമാണ്.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
https://www.instagram.com/stories/manju.warrier/2937816893314487947/
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.