പ്രഖ്യാപനം വന്ന നാൾ മുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മലയാളത്തിൽ വളരെയധികം ആരാധകരുള്ള രണ്ട് സൂപ്പർതാരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുമ്പോൾ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ചിത്രത്തിലൂടെ സംവിധായക വേഷം ആദ്യമായി അണിയുന്നു. 25 കോടിയോളം മുടക്കി വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ്. മുരളി ഗോപിയാണ് ചിത്രത്തിന് രചന നിർവ്വഹിക്കുന്നത്. ചിത്രം താൻ രചിക്കുന്ന ആദ്യത്തെ മാസ് എന്റർടെയ്നർ ആയിരിക്കുമെന്ന് തിരകഥാകൃത്ത് മുരളി ഗോപി മുൻപ് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ അവസാനഘട്ട ചർച്ചകളുടെ ദൃശ്യങ്ങൾ മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ചിത്രത്തിൻറെ ഷൂട്ടിംഗ് ജൂലൈയിൽ തുടങ്ങാനിരിക്കുകയാണ് ചിത്രത്തിലെ നായികയുടെ വിവരം പുറത്തുവരുന്നത്.
മലയാളികളുടെ പ്രിയ നായിക മഞ്ജുവാര്യർ ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായി എത്തുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എങ്കിലും വാർത്ത ഇതുവരെയും ഔദ്യോഗികമായി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. വിവാഹ ശേഷം ഇടവേളയെടുത്ത മഞ്ജു വാര്യർ പിന്നീട് വലിയ തിരിച്ചുവരവ് നടത്തിയത് ഹൗ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെയായിരുന്നു. രണ്ടാം വരവിൽ സത്യൻ അന്തിക്കാട് ചിത്രമായ എന്നും എപ്പോഴും, ബി. ഉണ്ണികൃഷ്ണൻ ചിത്രമായ വില്ലൻ എന്നിവയിൽ മഞ്ജു വാര്യർ മോഹൻലാലിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവാരം ഷൂട്ടിംഗ് പൂർത്തിയാക്കിയ മോഹൻലാൽ ബിഗ്ബജറ്റ് ചിത്രം. ഒടിയനിലയാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങവെയാണ് പുതിയ വാർത്ത എത്തുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.