ഒടിയൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാർ മേനോന് എതിരെ പോലീസിൽ പരാതി നൽകി മഞ്ജു വാര്യർ. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്ന ഭയം ഉണ്ടെന്നുമാണ് മഞ്ജു വാര്യർ കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരില്‍ കണ്ടു നല്‍കിയ പരാതിയിൽ പറയുന്നത്. തന്നെ നിരന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ മഞ്ജു വാര്യർ പറയുന്നു. മാത്രമല്ല, പല ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും മഞ്ജു ആ പരാതിയിൽ സൂചിപ്പിക്കുന്നു.
മോഹൻലാലിനെ നായകനാക്കി ശ്രീകളുമാർ മേനോൻ ഒരുക്കിയ ഒടിയൻ എന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആയിരുന്നു നായികാ വേഷം ചെയ്തത്. ഈ ചിത്രത്തിന് ശേഷം മഞ്ജു വാര്യർക്ക് നേരെ ഉണ്ടായ സൈബർ ആക്രമണത്തിന് പിന്നിലും ശ്രീകുമാർ മേനോൻ ആയിരുന്നു എന്നും ഒപ്പം ഇയാളുടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു എന്നും മഞ്ജു പരാതിയിൽ ആരോപിക്കുന്നുണ്ട്. പോലീസ് മേധാവിക്ക് നൽകിയ പരാതിക്കൊപ്പം വിവിധ രേഖകളും മഞ്ജു കൈമാറി എന്നാണ് സൂചന. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി പല പ്രൊജക്ടുകളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ശ്രീകുമാർ മേനോൻ ശ്രമിക്കുന്നു എന്നും മഞ്ജു എഴുതി നൽകിയ പരാതിയിൽ പറയുന്നു. അതിനൊപ്പം ഫോട്ടോകളും ടെലിഫോൺ രേഖകളും ഉൾപ്പെടെയുള്ള തെളിവുകളും മഞ്ജു നൽകി എന്നും സൂചനയുണ്ട്.
ഷെയിൻ നിഗം- ജോബി ജോർജ് വിവാദത്തിനു ശേഷം ഇപ്പോൾ മലയാള സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന വിവാദമാണ് ഉണ്ടായിരിക്കുന്നത്. അമ്മയുടേയോ ഫെഫ്കയുടേയോ ഭാരവാഹികളടക്കം ആര്‍ക്കും ഇതേക്കുറിച്ചൊരു വിവരവും ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ദിലീപും ആയുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് മാറി നിന്ന മഞ്ജു വാര്യർക്ക് തിരിച്ചു വരവിനു കളം ഒരുക്കിയത് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത കല്യാൺ ജൂവലറിയുടെ പരസ്യം ആയിരുന്നു.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.