ഇന്നലെ പ്രദർശനം ആരംഭിച്ച ഉദാഹരണം സുജാത എന്ന മഞ്ജു വാര്യർ ചിത്രത്തിന് ലഭിക്കുന്നത് ഹൃദയം നിറഞ്ഞ സ്വീകരണം. ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും പറയുന്നത് ഈ ചിത്രം മനസ്സിൽ തൊടുന്ന ഒരു സിനിമാനുഭവം ആണെന്നാണ്. മാത്രമല്ല ഇത്രയും ജീവിതഗന്ധിയായ , പ്രചോദിപ്പിക്കുന്ന ഒരു ചലച്ചിത്രം ഈ അടുത്ത കാലത്തു മലയാള സിനിമയിൽ വന്നിട്ടില്ല എന്നും പ്രേക്ഷകർ പറയുന്നു. മലയാള സിനിമയുടെ വസന്തകാലത്തെ ഓർമ്മിപ്പിക്കുന്ന ചലച്ചിത്രമാണ് ഉദാഹരണം സുജാത എന്ന ചിത്രമെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. പക്ഷെ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന മറ്റൊരു കാര്യം മഞ്ജു വാര്യർ എന്ന നടിയുടെ ഗംഭീര പ്രകടനത്തെ കുറിച്ചാണ്. സുജാത എന്ന ടൈറ്റിൽ കഥാപാത്രം ആയി മഞ്ജു കാഴ്ച വെച്ചിരിക്കുന്ന പ്രകടനം ഈ നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് എന്നാണ് പൊതുജനാഭിപ്രായം.
ഇതിനു മുന്നേ കന്മദം എന്ന മോഹൻലാൽ – ലോഹിതദാസ് ചിത്രത്തിലെ ഭാനു എന്ന ഡീഗ്ലാമറൈസ്ഡ് വേഷത്തിലൂടെ വര്ഷങ്ങള്ക്കു മുൻപേ മഞ്ജു വാര്യർ ഞെട്ടിച്ചിരുന്നു നമ്മളെ. മഞ്ജുവിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആയാണ് ഭാനു എന്ന കഥാപാത്രം ആയുള്ള വേഷ പകർച്ചയെ വിശേഷിപ്പിച്ചിരുന്നത്. ആ പ്രകടനത്തോട് ഒപ്പം ചേർത്ത് വെക്കാവുന്ന പെർഫോമൻസ് ആണ് ഉദാഹരണം സുജാതയിൽ , സുജാത എന്ന വിധവയും ചേരി നിവാസിയുമായ അമ്മയായി മഞ്ജു കാഴ്ച വെച്ചിരിക്കുന്നത്. നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ഈ ചിത്രം ഗംഭീര അഭിപ്രായം നേടി മികച്ച വിജയത്തിലേക്കാണ് ഇപ്പോൾ കുതിക്കുന്നത്. മൗത് പബ്ലിസിറ്റി വർധിച്ചതോടെ ചിത്രം ബോക്സ് ഓഫീസിലും മുന്നേറുകയാണ്. മാർട്ടിൻ പ്രക്കാട്ട് – ജോജു ജോർജ് ടീം ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരമ്മയുടെയും മകളുടെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ഈ ചിത്രത്തിൽ ജോജു ജോര്ജും നെടുമുടി വേണുവും മമത മോഹൻദാസും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.