മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആയിഷ. ഈ ചിത്രത്തെ കുറിച്ച് ഒട്ടേറെ കഥകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ പരക്കുന്നത്. റാസൽ ഖമൈയിലെ അൽ ഖസ് അൽ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടിൽ ഇതിന്റെ ചിത്രീകരണം ആരംഭിച്ചതു മുതൽ അത്തരം കഥകൾ വരാൻ തുടങ്ങി. ആദ്യത്തെ മലയാള- അറബിക് ചിത്രം എന്നത് മാത്രമല്ല ആയിഷയുടെ പ്രത്യേകത, ഇംഗ്ളീഷ് ഉൾപ്പെടെ ഏഴു ഭാഷകളിൽ ആണ് ഈ ചിത്രം എത്തുന്നത്. അതുകൊണ്ട് തന്നെ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ പാൻ ഇന്ത്യൻ താരമായി മാറാൻ പോവുകയാണ് ഈ ചിത്രത്തിലൂടെ എന്ന് പറയാൻ സാധിക്കും. ഈ ചിത്രത്തിന്റെ നൃത്ത സംവിധാനം നിർവഹിക്കുന്നത് പ്രഭുദേവയാണ് എന്നതും വലിയ വാർത്തയാണ്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിൽ ഏറ്റവും മുതൽ മുടക്കുള്ള മലയാള ചിത്രമായിരിക്കും ആയിഷ എന്നതാണ് സത്യം.
യു.എ.ഇ യിൽ പ്രധാന റോഡ് അടച്ച്, ഈ ചിത്രത്തിന്റെ ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അത്ര വലിയ രീതിയിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ആയിഷ ഒരുങ്ങുന്നത് എന്നും അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു. പ്രശസ്ത മലയാള നടി രാധികയും ഈ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ഇതിൽ അണിനിരക്കുന്നുണ്ട്. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡൽഹിയിലും മുംബൈയിലും ഷൂട്ട് ചെയ്യും. ബിഗ് ബഡ്ജറ്റ് തെലുങ്കു – ഹിന്ദി ചിത്രമായി ലിഗറിനുശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് ആയിഷ എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ആഷിഫ് കക്കോടി രചന നിർവഹിക്കുന്ന ആയിഷ ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സഖറിയയാണ് നിർമ്മിക്കുന്നത്.
ഫോട്ടോ കടപ്പാട്: Alex J Pulickal
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.