പ്രളയത്തിന്റെ കെടുതികളിൽ നിന്നും കേരളം പതുക്കെ അതിജീവിച്ചു വരികയാണ്. എന്നാൽ ഇപ്പോൾ പ്രളയം ബാധിച്ചിരിക്കുന്നത് ഹിമാചൽ പ്രദേശിനെ ആണ്. ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിയവരിൽ കേരളത്തില്‍ നിന്നുള്ള ഷൂട്ടിങ്ങ് സംഘവും ഉണ്ടെന്നാണ് പുതിയ വാർത്തകൾ പറയുന്നത്. പ്രശസ്ത സംവിധായകൻ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കയറ്റത്തിന്റെ ഷൂട്ടിങ്ങിനായെത്തിയ മുപ്പത് പേരടങ്ങുന്ന സിനിമാ പ്രവർത്തകരുടെ സംഘമാണ് അവിടെ ഉണ്ടായ കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഹിമാചൽ പ്രദേശിൽ കുടുങ്ങിയത്. ഇവർ മുപ്പതു പേരുൾപ്പെടെ ആകെ ഇരുന്നൂറോളം പേര്‍ ആ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഈ ചിത്രത്തിലെ നായിക ആയ പ്രശസ്ത നടി മഞ്ജു വാര്യര്‍ അറിയിച്ചതായി സഹോദരനും നടനുമായ മധു വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ മഞ്ജു വാര്യര്‍ സഹോദരന്‍ മധു വാര്യരെ സാറ്റ്‌ലൈറ്റ് ഫോണിലൂടെ വിളിച്ചപ്പോഴാണ് സംഭവം കേരളം അറിയുന്നത്. ഇപ്പോൾ വെറും രണ്ട് ദിവസത്തെ ഭക്ഷണം മാത്രമാണ് ഷൂട്ടിങ് സംഘത്തിന്റെ കയ്യിൽ ഉള്ളത് എന്നും അടിയന്തര സഹായം ആവശ്യമാണെന്നും അവർ അറിയിച്ചിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഹിമാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മലയാളിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ആയ വി മുരളീധരന്‍ അറിയിച്ചു. മലയാളി സിനിമാ സംഘത്തെ എത്രയും പെട്ടെന്ന് സുരക്ഷിതരാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മുരളീധരന്‍ വിശദീകരിച്ചു. അവർ കുടുങ്ങി കിടക്കുന്ന സ്ഥലത്തുള്ള റോഡുകളും മറ്റും മണ്ണിടിച്ചിലില്‍ ഒലിച്ചു പോയിരുന്നു എന്നും ഇപ്പോള്‍ ഗതാഗതമാര്‍ഗങ്ങള്‍ പുനസ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രശസ്തമായ കുളുമണാലി ഏരിയയിൽ നിന്നും 82 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഛത്രു എന്ന പ്രദേശത്താണ് മഞ്ജു വാര്യരും സനൽ കുമാർ ശശിധരനും അടക്കമുള്ള സിനിമാ സംഘം കുടുങ്ങി കിടക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.