ടോവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ അന്വേഷിപ്പിൻ കണ്ടെത്തുമിന് വലിയ കയ്യടിയുമായി മലയാള സിനിമാ ലോകവും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനന്ദിച്ച ഈ ചിത്രത്തെ കുറിച്ച് ഇപ്പോൾ നല്ല വാക്കുകളുമായി എത്തിയിരിക്കുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും നടനും സംവിധായകനുമായ സൗബിൻ ഷാഹിറുമാണ്. എല്ലാവരും തീർച്ചയായും കാണേണ്ട ചിത്രമെന്നാണ് മഞ്ജു വാര്യർ, ഈ ചിത്രം കണ്ടതിന് ശേഷം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ഒരു അടിപൊളി ത്രില്ലർ ആണ് അന്വേഷിപ്പിൻ കണ്ടെത്തുമെന്നാണ് സൗബിൻ ഷാഹിർ പറയുന്നത്. കിടിലൻ മേക്കിങ്ങും, വളരെ ത്രില്ലിംഗ് ആയി കഥ പറയുന്നതുമായ ചിത്രമാണ് ഇതെന്നാണ് സൗബിൻ പ്രതികരിച്ചത്. ടോവിനോ എന്നത്തേയും പോലെ സൂപ്പർ ആയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആനന്ദ് നാരായണൻ എന്ന പേരുള്ള ഒരു പോലീസ് സബ് ഇൻസ്‌പെക്ടർ ആയി ടോവിനോ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ്.
സിദ്ദിഖ്, ഇന്ദ്രൻസ്, ബാബുരാജ്, ഹരിശ്രീ അശോകൻ, ഷമ്മി തിലകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, സാദിഖ്, മധുപാൽ എന്നീ നടീനടന്മാരും വേഷമിട്ട ഈ ചിത്രം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവരും, സാരെഗാമാ, യോഡലീ എന്നിവയുടെ ബാനറിൽ വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഗൗതം ശങ്കർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതവും പശ്‌ചാത്തല സംഗീതവും ഒരുക്കിയത് പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ്. സൈജു ശ്രീധരനാണ് ഇതിന്റെ എഡിറ്റർ. ബോക്സ് ഓഫീസിലും ഗംഭീര പ്രകടനമാണ് ഈ ടോവിനോ ചിത്രം കാഴ്ച വെക്കുന്നത്.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ്…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
This website uses cookies.