മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ മലയാള ചിത്രമാണ് ചതുർമുഖം. ഹൊറർ അനുഭവം നൽകുന്ന ചിത്രം ടെക്നോ- ഹൊറർ ഗണത്തിൽപ്പെടുന്നു. മലയാളത്തിൽ ഇതാദ്യമായാണ് ടെക്നോ- ഗണത്തിൽപ്പെടുന്ന ഒരു ചിത്രമൊരുങ്ങുന്നത്. നവാഗത സംവിധായകരായ സലിൽ വി, രഞ്ജിത്ത് കമല ശങ്കർ എന്നിവർ ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ അലൻസിയർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രിൽ എട്ടിന് റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ ഭയാനകമായ അണിയറ വിശേഷങ്ങളെക്കുറിച്ച് നടി മഞ്ജുവാര്യർ നടത്തിയ തുറന്നുപറച്ചിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ്. കാഴ്ചയിൽ കാണാൻ കഴിയാത്തതും എന്നാൽ അനുഭവത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്നതുമായ പാരാനോർമൽ ആക്ടിവിറ്റി എന്ന നിലയിൽ ഷൂട്ടിങ് സെറ്റിൽ വച്ചുണ്ടായ സംഭവമാണ് മഞ്ജുവാര്യർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച പ്രസ് മീറ്റിങ്ങിലാണ് മഞ്ജുവാര്യർ ഷൂട്ടിങ്ങിനിടെ സംഭവിച്ച അനിഷ്ട സംഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്. ചിത്രീകരണവേളയിൽ തന്റെയും സണ്ണി വെയിനിന്റെയും മറ്റു പലരുടെയും ഫോണിന്റെ റേഞ്ച് പെട്ടെന്ന് പോയിരുന്നു. ഹൊറർ സിനിമ അല്ലേ അപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് ആരോ പറഞ്ഞു.
അങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് പെട്ടെന്ന് ഒരു ഫ്രെയിം താഴേക്ക് വീണത്. ഷൂട്ടിങ്ങിനിടെ എന്തെങ്കിലും താഴേക്ക് വീണാൽ സാധാരണയായി അത് എടുത്തു വയ്ക്കാൻ ആണ് പതിവ് എന്നാൽ ഫ്രെയിം പെട്ടെന്ന് താഴേക്ക് വീണപ്പോൾ സെറ്റിലെ എല്ലാവരും നിശബ്ദരായി പോയി. ശേഷം എല്ലാവരും പറഞ്ഞു ഇതൊരു ഹൊറർ സിനിമ തന്നെ. മഞ്ജു വാര്യർ പറഞ്ഞു പങ്കുവെച്ച് ഈ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചക്ക് വഴിവെച്ചിട്ടുണ്ട്. ഹൊറർ ചിത്രങ്ങൾ ഒരുക്കുന്ന വേളയിൽ സമാനമായ രീതിയിലുള്ള പാരാനോർമൽ ആക്ടിവിറ്റീസ് മിക്ക സിനിമ സെറ്റുകളിലും സംഭവിച്ചിട്ടുണ്ട് എന്ന് ചില റിപ്പോർട്ടുകളുണ്ട്. എന്തൊക്കെ അനിഷ്ടസംഭവങ്ങൾ ഉണ്ടായാലും ഒരു പ്രതിസന്ധിയും കൂടാതെ വളരെ മികച്ച രീതിയിൽ തന്നെയാണ് ചതുർമുഖത്തിന്റെ ഷൂട്ടിംഗ് ജോലികൾ പൂർത്തിയായത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് ഇതിനോടകം മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ട്രെയിലറിൽ പുലർത്തിയ നിലവാരം ചിത്രത്തിന് നൽകാൻ സാധിച്ചാൽ ഈ വർഷത്തെ മികച്ച വിജയ ചിത്രങ്ങളിൽ ഒന്നായി ചതുർമുഖം മാറും എന്ന് യാതൊരു സംശയവുമില്ല.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.