മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആമി’. മഞ്ജു വാര്യർ നായികയായി എത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു വാര്യർ തന്നെയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര് പുറത്ത് വിട്ടത്. മാധവിക്കുട്ടിയുടെ ബാല്യം മുതല് മരണംവരെയുള്ള കഥയാണ് ചിത്രം പറയുന്നത്. 2015ല് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പ്രൊജക്ടാണ് ആമി. ഒട്ടേറെ പ്രതിസന്ധികള് തരണം ചെയ്താണ് കമല് സിനിമയുടെ ചിത്രീകരണവുമായി മുന്നോട്ട് പോകുന്നത്.
നേരത്തെ വിദ്യാബാലന് സിനിമയില് ആമിയായി അഭിനയിക്കുമെന്ന തരത്തില് വാര്ത്തകള് വന്നിരുന്നു. എന്നാൽ താരം ചിത്രത്തിൽ നിന്ന് പിന്മാറുകയും പകരം മഞ്ജു വാര്യരെ മാധവിക്കുട്ടിയുടെ വേഷത്തിലേക്ക് പരിഗണിക്കുകയായിരുന്നു. ടോവിനോ തോമസും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. മുരളി ഗോപി, അനൂപ് മേനോന്, കെ.പി.എ.സി ലളിത, വത്സലാ മേനോന്, ജ്യോതികൃഷ്ണ, ശ്രീദേവി ഉണ്ണി, അനില് നെടുമങ്ങാട്, സുശീല്കുമാര്, ശിവന് എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്.
റഫീഖ് അഹമ്മദിന്റെയും ഹിന്ദി കവി ഗുല്സാറിന്റെയും വരികള്ക്ക് എം. ജയചന്ദ്രനും പ്രശസ്ത തബലിസ്റ്റ് സക്കീര് ഹുസൈന്റെ സഹോദരന് തൗഫീഖ് ഖുറൈഷിക്കുമാണ് ഈണം നല്കുന്നത്. റീല് ആന്ഡ് റിയല് സിനിമയുടെ ബാനറില് റാഫേല് തോമസും റോബാ റോബനും ചേര്ന്നാണ് ഈ ചിത്രം നിര്മിക്കുന്നത്.
കമല് സംവിധാനം ചെയ്ത ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില് ഒരു പ്രണയകാലത്ത് തുടങ്ങിയ ചിത്രങ്ങളിലും മഞ്ജു വാര്യർ അഭിനയിച്ചിരുന്നു. 20 വര്ഷത്തിന് ശേഷം കമലും മഞ്ജു വാര്യരും ഒരുമിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.