ഒരുപക്ഷെ നമ്മൾ ഒരുപാട് കേട്ടിട്ടില്ലെങ്കിലും അല്ലെങ്കിൽ പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിൽ ഒരുപാട് കടന്നു വരാറില്ലെങ്കിലും എല്ലാ സിനിമകളുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് പി ആർ ഓ. സിനിമയുടെ തുടക്കം മുതൽ റിലീസിംഗ് കഴിഞു പോലും തുടരുന്ന ജോലിയാണ് ഇവരുടേത്. ഇവർക്ക് അർഹിക്കുന്ന അംഗീകാരം ഇതുവരെ ലഭിച്ചിട്ടുണ്ടോ എന്ന് മലയാള സിനിമ പ്രവർത്തകർ തന്നെ ആലോചിക്കേണ്ട ഒരു കാര്യമാണ്. വർഷത്തിലേറെയായി ആണുങ്ങൾ വാഴുന്ന മലയാള സിനിമയിലെ പി ആർ ഓ കളുടെ കൂട്ടത്തിലേക്കും ഒരു വനിതാ സാന്നിധ്യം കൂടി കടന്നു വന്നിരിക്കുകയാണ്. മാധ്യമ പ്രവർത്തകയായി ജീവിതം തുടങ്ങി ഒടുവിലിപ്പോൾ സിനിമയിൽ എത്തപ്പെട്ട മഞ്ജു ഗോപിനാഥ് ആണ് മലയാള സിനിമയിലെ ആദ്യത്തെ വനിതാ പി ആർ ഓ. മെഗാ സ്റ്റാർ മമ്മൂട്ടിയുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് മഞ്ജു. അദ്ദേഹത്തെ എഫ് എം വഴി അഭിമുഖം ചെയ്യാൻ മഞ്ജുവിന് ലഭിച്ച അവസരമാണ് ആ സൗഹൃദത്തിലേക്കു വഴി തുറന്നതു. മമ്മൂട്ടിയുടെ നിർദേശങ്ങളും ഉപദേശങ്ങളും മഞ്ജുവിന് എന്നും തുണയായിട്ടും ഉണ്ട്.
ആദ്യം പത്ര മാധ്യമത്തിലും പിന്നീട് എഫ് എം റേഡിയോയിലും അതിനു ശേഷം ടെലിവിഷൻ രംഗത്തും ജോലി ചെയ്ത പരിചയ സമ്പത്തുണ്ട് മഞ്ജുവിന്. ചാനലിൽ ജോലി ചെയ്തപ്പോൾ ആണ് സിനിമയെ പറ്റി മഞ്ജു കൂടുതൽ അറിയുന്നതും പഠിക്കുന്നതും. അങ്ങനെയാണ് ചെറിയ സിനിമകൾക്കു നല്ല പ്രമോഷണര്മാരുടെ കുറവുണ്ടെന്നു മനസ്സിലാക്കിയതും ചെറിയ സിനിമകൾ പ്രമോട്ട് ചെയ്യാൻ തുടങ്ങിയതും.
ഹിപ്പോ പ്രൊമോഷൻസ് എന്നൊരു ബാനർ ഉണ്ടാക്കുകയും മമ്മൂട്ടി ചിത്രമായ മുന്നറിയിപ്പ് പോലത്തെ ചിത്രങ്ങൾ പ്രൊമോട്ട് ചെയ്തു മുന്നോട്ടു നീങ്ങുകയും ചെയ്തു മഞ്ജു. അതിനു ശേഷം ദി ലാസ്‌റ് സപ്പർ എന്ന സിനിമക്കും ഗോപി സുന്ദറിന്റെ മ്യൂസിക് ലോഞ്ചിനും നടത്തിയ പ്രൊമോഷൻ മഞ്ജുവിന്റെ കരിയറിൽ ഒരു വഴിത്തിരിവ് ആവുകയും ചെയ്തു. അതിനു ശേഷം കുറെയേറെ ചിത്രങ്ങൾ മഞ്ജു ചെയ്തു.
നിതിൻ രഞ്ജി പണിക്കരുടെ മമ്മൂട്ടി ചിത്രമായ കസബ, ഉദയ് അനന്തന്റെ മമ്മൂട്ടി ചിത്രമായ വൈറ്റ് എന്നിവയിലൂടെ ഒഫീഷ്യൽ ആയി മഞ്ജു പി ആർ എ സ്ഥാനം ഏറ്റെടുത്തു.
പിന്നീട് മഞ്ജു ഓലപ്പീപ്പി , തോപ്പിൽ ജോപ്പൻ, സഖാവ്, ടേക്ക് ഓഫ്, വീരം, അച്ചായൻസ്, തുടങ്ങി നാൽപ്പത്തി അഞ്ചോളം മലയാളം സിനിമകളുടെ ഭാഗമായി മാറി.സർവോപരി പാലക്കാരൻ , ആദം ജോൺ, പുള്ളിക്കാരൻ സ്റ്റാറാ, തൃശ്ശിവപേരൂർ ക്ലിപ്തം, തരംഗം, സ്ട്രീറ്റ് ലൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമാണ് മഞ്ജു.
ഇപ്പോൾ പി ആർ ഓ യൂണിയന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് മഞ്ജു. പി ആർ ഓ മാർക്ക് വേണ്ടി ഒരു വെബ്സൈറ്റ് തുടങ്ങുന്ന കാര്യവും മഞ്ജുവിന്റെ ചിന്തയിൽ ഉണ്ട്. ഏതായാലും മഞ്ജു നേടുന്ന ഈ വിജയം സ്ത്രീകളുടെ കരുത്തിന്റെയും കഴിവിനെയും വിജയമാണ്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.