മമ്മൂട്ടിയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘മാമാങ്കം’. പദ്മ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ ഒരുക്കാലത്ത് പ്രേക്ഷക മനസ്സ് കീഴടക്കിയ മണിക്കുട്ടൻ മാമാങ്കത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ജൂനിയർ ആർട്ടിസ്റ്റായി, സഹനടനായി, നടനായി മലയാള സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ് മണിക്കുട്ടൻ. മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടി മണിക്കുട്ടൻ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. സ്റ്റാർക്ക് ഫിറ്റ്നെസ് സെന്ററിൽ നിന്നുള്ള ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. സമീർ എന്ന വ്യക്തിയാണ് മണിക്കുട്ടന്റെ ട്രെയിനർ.
മാമാങ്കം സിനിമയ്ക്ക് വേണ്ടി തന്റെ ശരീര ഭാരം വലിയ തോതിൽ തന്നെയാണ് മണിക്കുട്ടൻ വർധിപ്പിച്ചിരിക്കുന്നത്. വളരെ ശ്രദ്ധേയമായ ഒരു വേഷം തന്നെയാണ് പദ്മകുമാർ മണിക്കുട്ടന് വേണ്ടി ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മാമാങ്കത്തിന്റെ ഷൂട്ടിംഗ് അതിവേഗത്തിലാണ് എറണാകുളത്ത് പുരോഗമിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ് മാമാങ്കത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.