പേട്ട എന്ന രജനികാന്ത്- കാർത്തിക് സുബ്ബരാജ് ചിത്രം വമ്പൻ വിജയം നേടി മുന്നേറുകയാണ്. മക്കൾ സെൽവൻ വിജയ് സേതുപതിയും അഭിനയിച്ച ഈ ചിത്രത്തിൽ പ്രശസ്ത മലയാള നടൻ മണികണ്ഠൻ ആചാരിയും അഭിനയിച്ചിട്ടുണ്ട്. സൂപ്പർ സ്റ്റാർ രജനികാന്തിനും അതുപോലെ മക്കൾ സെൽവൻ വിജയ് സേതുപതിക്കും ഒപ്പം കോമ്പിനേഷൻ സീനുകളും ഈ ചിത്രത്തിൽ മണികണ്ഠൻ ആചാരിക്കു ഉണ്ടായിരുന്നു. ഇപ്പോഴിതാ പേട്ടക്ക് ശേഷം വിജയ് സേതുപതിക്ക് ഒപ്പം തന്നെ തന്റെ അടുത്ത ചിത്രവും തമിഴിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മണികണ്ഠൻ ആചാരി. സീനു രാമസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് വിജയ് സേതുപതിക്കൊപ്പം ഉള്ള ഫോട്ടോകൾ മണികണ്ഠൻ ആചാരി തന്റെ ഫേസ്ബുക് അക്കൗണ്ട് വഴി പങ്കു വെച്ചിരിക്കുകയാണ്.
മാമനിതൻ എന്നാണ് ഈ ചചിത്രത്തിന്റെ പേര് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുവാൻ ശങ്കർ രാജ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. തേന്മെർക്കു പരുവ കാറ്റ്, ധർമ്മ ദുരൈ, ഇടം പൊരുൾ യെവായ് എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതി- സീനു രാമസാമി ടീം ഒന്നിക്കുന്ന ചിത്രമാണ് മാമനിതൻ. ഏതായാലും ഈ ചിത്രത്തിലെ മികച്ച വേഷത്തോടെ മണികണ്ഠൻ ആചാരി എന്ന നടൻ തമിഴ് സിനിമയിൽ കൂടുതൽ പ്രശസ്തനാവും എന്ന് തന്നെ നമ്മുക്ക് പ്രത്യാശിക്കാം. കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലെ ഗംഭീര പ്രകടനത്തോടെയുള്ള അരങ്ങേറ്റത്തിന് ശേഷം ഒട്ടേറെ ചിത്രങ്ങൾ ആണ് മണികണ്ഠൻ ആചാരിയെ തേടിയെത്തിയത്. ഇപ്പോഴിതാ തമിഴിലും തിരക്കേറിയ നടൻ ആയി മാറുകയാണ് മണികണ്ഠൻ. ഒരുപിടി മികച്ച ചിത്രങ്ങളുമായി ഈ വർഷം തന്റേതാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.