കേരളത്തിൽ ഇന്ന് പ്രധാന ചർച്ച വിഷയം കോളേജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാൻ തന്നെയാണ്. മാതൃഭൂമിയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിൽ ആദ്യം റിപ്പോർട്ട് ചെയ്ത്. ചമ്പക്കര മാർക്കറ്റിൽ അന്തിയോളം മീൻ വിറ്റു ജീവിക്കുന്ന പെണ്കുട്ടിക്ക് ശക്തമായ പിന്തുണയുമായി പല വ്യക്തികളും മുന്നോട്ട് വന്നിരുന്നു. സംവിധായകൻ അരുൺ ഗോപി തന്റെ പുതിയ ചിത്രമായ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിൽ വേഷം നൽകുമെന്നും ഉറപ്പ് നൽകിയിരുന്നു. മണിക്കൂറുകൾക്ക് ശേഷം സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ കാണാൻ സാധിച്ചത്. അരുൺ ഗോപി ചിത്രത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടി ആസൂത്രണം ചെയ്ത് ഉണ്ടാക്കിയ നാടകമാണ് എന്ന വാർത്തകളാണ് പിന്നീട് പരന്നത്. ഹനാൻ എന്ന പെണ്കുട്ടിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇപ്പോൾ ധാരാളമുണ്ട്.
മലയാളികളുടെ പ്രിയ താരം മണികണ്ഠൻ ആചാരി ഹനാന് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുകയാണ്. സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാൻ എന്ന പെണ്കുട്ടിയെ താൻ അംഗീകരിക്കുന്നു എന്ന പ്രസ്താവനയാണ് താരം ആദ്യം മുന്നോട്ട് വെച്ചത്. തന്റെ ജീവിതം തുടങ്ങിയ ചമ്പക്കര മാർക്കറ്റിൽ തന്നെയാണ് ഹനാൻ മീൻ വിൽക്കാൻ നിന്നതെന്നും തന്റെ അടുത്ത സുഹൃത്തുകളോട് ഈ പെണ്കുട്ടിയെ കുറിച്ചു അന്വേഷിച്ചപ്പോൾ സംഭവം സത്യമാണെന് തനിക്കു മനസ്സിലായതെന്ന് താരം അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി ചമ്പക്കര മാർക്കറ്റിൽ മീൻ എടുക്കുവാൻ പെണ്കുട്ടി ഒറ്റക്ക് സൈക്കിൾ ചവിട്ടി വരാറുണ്ടെന്ന് താരം സൂചിപ്പിച്ചു. അരുൺ ഗോപി- പ്രണവ് മോഹൻലാൽ ആദ്യമായി ഒന്നിക്കുന്ന ഒരു ചിത്രത്തിന് വേണ്ടി ഇങ്ങനെയൊരു പബ്ലിസിറ്റിയുടെ ആവശ്യമില്ലന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു. ഹനാൻ എന്ന പെണ്കുട്ടിക്ക് എല്ലാവിധ ആശംസകൾ നേർന്നാണ് താരം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.