ഇന്ന് തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമായി മലയാളി നടൻമാർ മാറി കഴിഞ്ഞു എന്ന് പറയാം. മലയാളത്തിൽ നിന്നുള്ള പുതു തലമുറയിലെ താരങ്ങൾ വരെ വമ്പൻ തമിഴ് ചിത്രങ്ങളുടെ ഭാഗമായി എത്തുന്നുണ്ട്. അടുത്തിടെ തന്നെ മണി രത്‌നത്തിന്റെ ചെക്ക ചിവന്ത വാനത്തിൽ നമ്മൾ അപ്പാനി ശരത്തിനെ കണ്ടു. ഷങ്കർ ഒരുക്കിയ 2.0 എന്ന ചിത്രത്തിൽ കലാഭവൻ ഷാജോൺ ഉണ്ടെന്നാണ് സൂചന. അതുപോലെ വിജയ്, സൂര്യ, അജിത് ചിത്രങ്ങളിലും മലയാളി നടന്മാരെ നമ്മുക്ക് കാണാൻ സാധിക്കും. കോട്ടയം പ്രദീപ്, വിജയ രാഘവൻ, ലാൽ , നെടുമുടി വേണു തുടങ്ങിയ പ്രമുഖരെ നമ്മൾ ഈ ചിത്രങ്ങളിൽ കാണാറുണ്ട്. ഇപ്പോഴിതാ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധ നേടി ഇവിടെ തിരക്കുള്ള നടനായി മാറിയ മണികണ്ഠൻ ആചാരി സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഒപ്പം അഭിനയിച്ചിരിക്കുകയാണ്. കാർത്തിക് സുബ്ബരാജ് രജനികാന്തിനെ വെച്ച് സംവിധാനം ചെയ്യുന്ന പെട്ട എന്ന ചിത്രത്തിൽ ആണ് മണികണ്ഠൻ ആചാരി അഭിനയിച്ചത്.
ആ സന്തോഷം പങ്കു വെച്ച് കൊണ്ട്, രജനികാന്തിനൊപ്പം ഉള്ള ഒരു ചിത്രത്തിനൊപ്പം മണികണ്ഠൻ ആചാരി ഇട്ട ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പമുള്ള തന്റെ അനുഭവം ആണ് മണികണ്ഠൻ ആചാരി പങ്കു വെക്കുന്നത്. മണികണ്ഠന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ, “സൺ പിച്ചേർസ് പ്രൊഡ്യൂസ് ചെയുന്ന, കാർത്തിക് സുബ്ബരാജ് സർ ഇന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനി സാറിനു ഒപ്പം ചെറുതെങ്കിലും ഒരു വേഷം ചെയ്യാൻ കഴിഞ്ഞു,അതിനേക്കാൾ ഉപരി കാർത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെയും രജനിസാർ ഇന്റെയും വ്യക്തിഗത മികവുകളും, തൊഴിലിനോടുള്ള ആത്മാർത്ഥതയും എല്ലാം നേരിട്ട് കണ്ടു അനുഭവിക്കാൻ കഴിഞ്ഞു . രജനി സർ എന്ന സൂപ്പർസ്റ്റാർ എന്ത് കൊണ്ട് ഇപ്പോഴും സൂപ്പർസ്റ്റാർ ആയി നിൽക്കുന്നു എന്ന സത്യം നേരിട്ട് കണ്ടു അനുഭവിച്ചു. സമയത്തിൽ കൃത്യത,വിനയം,പിന്നെ സംവിധായകനോട് സംശയങ്ങൾ ചോദിച്ചും സംവിധായകൻ പറഞ്ഞു കൊടുക്കുന്നത് കേൾക്കാനും മടി കാണിക്കാതെ എത്ര വൈകിയാലും യാതൊരു വിധ ബുദ്ധിമുട്ടുകളും മുഖത്തു കാണിക്കാതെ ഇപ്പോഴും ഒരു ഇരുപതു വയസ്സ്കാരന്റെ എനർജി സൂക്ഷിച്ചു ചെയുന്ന രജനി സർ ഒരു വലിയ പാഠപുസ്തകം തന്നെ ആണ്. ആ പാഠപുസ്തകം മുഴുവനും വായിക്കാൻ പറ്റിയിലെങ്കിലും നേരിട്ട് കാണാനും കൂടെ അഭിനയിക്കാനും പറ്റിയത് ദൈവാനുഗ്രഹം ആയി ഞാൻ കാണുന്നു. എന്നെ ഇവിടെ വരെ എത്തിച്ച എന്റെ ഗുരുക്കന്മാരെയും എല്ലാ മലയാളി,സിനിമ പ്രേക്ഷകർക്കും ഞാൻ എന്നും കടപെട്ടവനായിരിക്കും. നന്ദി”. ഏതായാലും ഈ ചിത്രത്തിലൂടെ തമിഴിലും മണികണ്ഠൻ തിരക്കുള്ള താരമായി തീരും എന്ന് പ്രതീക്ഷിക്കാം നമ്മുക്ക്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.