മാസ്റ്റർ ഡയറക്ടർ മണി രത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം തമിഴ് സിനിമയിൽ പുതിയ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ഇപ്പോഴിതാ തമിഴ്‌ലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റായി പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം മാറി എന്ന വിവരമാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്ത് വിടുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രമായ വിക്രമിനെ തകർത്താണ് പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിയത്. ഏകദേശം 190 കോടിയോളമാണ് ഇപ്പോൾ ഈ ചിത്രം നേടിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം 200 കോടി കളക്ഷൻ നേടുന്ന ആദ്യ ചിത്രമായും മാറാനുള്ള കുതിപ്പിലാണ് പൊന്നിയിൻ സെൽവൻ. പൊന്നിയിൻ സെൽവൻ, വിക്രം, ബാഹുബലി 2 , വിശ്വാസം എന്നീ ചിത്രങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മുകളിലുള്ളത്.
ആഗോള ഗ്രോസ് ആയി 400 കോടിയിലധികമാണ് പൊന്നിയിൻ സെൽവൻ ഇതിനോടകം നേടിയത്. അമേരിക്ക ഉൾപ്പെടെയുള്ള വിദേശ മാർക്കറ്റുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡും പൊന്നിയിൻ സെൽവൻ സ്വന്തമാക്കിയിട്ടുണ്ട്. തമിഴിന് പുറമെ മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ഈ ചരിത്ര സിനിമ നിർമ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ്, മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നിവർ ചേർന്നാണ്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ, പൊന്നിയിൻ സെൽവനെന്ന അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.