വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിലൊരാൾ എന്ന് പേരെടുത്ത മലയാള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും വരെ ശ്രദ്ധ നേടിയെടുക്കുന്ന ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശ്ശേരി ഇപ്പോൾ ഒരുക്കുന്നത്. ഇപ്പോഴിതാ താൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു വലിയ ഫാൻ ആണെന്ന് തുറന്നു പറഞ്ഞു രംഗത്ത് വന്നിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകരിലൊരാളായ മണിരത്‌നമാണ്. ഭാര്യയും നടിയുമായ സുഹാസിനിയോടൊപ്പം ഫേസ്ബുക് ലൈവിൽ വന്നപ്പോഴാണ് മണി രത്‌നം ഇത് വെളിപ്പെടുത്തിയത്. ആ ഫേസ്ബുക് ലൈവ് ലിജോ കാണുന്നുണ്ട് എന്നും മണി രത്‌നം ലിജോയെ കുറിച്ച് എപ്പോഴും സംസാരിക്കുമെന്നും സുഹാസിനിയും പറഞ്ഞു. ലിജോയുടെ ചിത്രങ്ങൾ പേരെടുത്തു പറഞ്ഞ മണി രത്‌നം, ലിജോ ഇന്നത്തെ തലമുറയിലെ ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണെന്നും ഫേസ്ബുക് ലൈവ് വീഡിയോയിൽ പറഞ്ഞു.
ലിജോയുടെ തൊട്ടു മുൻപത്തെ ചിത്രമായ ജെല്ലിക്കെട്ട് അന്താരാഷ്ട്ര തലത്തിൽ വരെ വലിയ ശ്രദ്ധ നേടിയെടുത്ത ചിത്രമാണ്. അതിനു മുൻപ് അദ്ദേഹമൊരുക്കിയ ഈ മ യൗവും, അങ്കമാലി ഡയറീസും, ആമേനുമെല്ലാം അങ്ങനെ വമ്പൻ ശ്രദ്ധ നേടിയെടുത്ത ചിത്രങ്ങളാണ്. പരീക്ഷണ ചിത്രങ്ങളൊരുക്കുന്നതിൽ എന്നും മുൻപിൽ നിൽക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. നായകൻ, സിറ്റി ഓഫ് ഗോഡ്, ഡബിൾ ബാരൽ എന്നീ ചിത്രങ്ങളുമൊരുക്കിയ ലിജോ കുറെയേറെ ചിത്രങ്ങളിൽ നടനായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ തന്റേതുൾപ്പെടെയുള്ള പല ചിത്രങ്ങളുടെയും നിർമ്മാണ പങ്കാളി കൂടിയാണ് അദ്ദേഹം. മണി രത്‌നമാകട്ടെ ഇപ്പോൾ തന്റെ സ്വപ്ന ചിത്രമായ പൊന്നിയിൽ സെൽവൻ ഒരുക്കുന്നതിന്റെ തിരക്കിലാണ്.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.