റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തിയ കെ ജി എഫ് 2 ഇപ്പോൾ മഹാവിജയം നേടി കുതിക്കുകയാണ്. ആദ്യ എട്ടു ദിവസം കഴിയുമ്പോൾ 700 കോടിയിൽ അധികമാണ് ഈ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ. കേരളത്തിലും വമ്പൻ വിജയം നേടുന്ന ഈ ചിത്രം ഇതിനോടകം 42 കോടിക്ക് മുകളിൽ ആണ് നേടിയത്. പ്രശാന്ത് നീൽ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യൻ മുഴുവൻ തരംഗമാകുമ്പോൾ ചില മോശം വാർത്തകളും ഇതുമായി ബന്ധപെട്ടു പുറത്തു വരികയാണ്. കെ.ജി.എഫ്. ചാപ്റ്റര്‍ ടു സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ തിയേറ്ററിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് വെടിയേറ്റു എന്ന വാർത്തയാണ് പുറത്തു വരുന്നത്. കര്‍ണാടകത്തിലെ ഹവേരി ജില്ലയിലാണ് ഈ സംഭവം അരങ്ങേറിയത്. വെടിയേറ്റ ഹവേരി മുഗളി സ്വദേശി വസന്തകുമാര്‍ ശിവപുരിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നും, ബഹളത്തിനിടെ അക്രമികൾ ഓടി രക്ഷപെട്ടു എന്നുമാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാൻ എത്തിയ വസന്തകുമാർ, സിനിമയ്ക്കിടെ മുന്നിലെ സീറ്റിലേക്ക് കാൽ വെക്കുകയും, അതോടെ മുന്നിൽ ഇരുന്ന ആൾ അത് ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്നുണ്ടായ വാക്കേറ്റത്തിന് ശേഷം, പുറത്തേക്കു പോയ മുന്‍സീറ്റുകാരന്‍ കൈത്തോക്കുമായി തിരിച്ചെത്തി വസന്തകുമാറിനു നേരെ വെടിവെക്കുകയായിരുന്നു എന്നാണ് വാർത്തകൾ പറയുന്നത്. മൂന്നു തവണയാണ് അയാൾ വസന്തകുമാറിന് നേരെ വെടിയുതിർത്തത്. ഇതിൽ രണ്ടു വെടിയുണ്ട ശരീരത്തിൽ തുളച്ചു കയറിയ വസന്ത കുമാറിനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. വയറ്റിലാണ് വെടിയേറ്റതെന്നും ഇയാള്‍ അപകടനില തരണം ചെയ്തതായും പോലീസ് വൃത്തങ്ങൾ പറയുന്നു. പ്രതിയെ പിടികൂടാൻ രണ്ടു പുതിയ സംഘങ്ങളെ നിയോഗിച്ചതായി ഹവേരി എസ്.പി. ഹനുമന്തരായ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.