മംമ്ത മോഹൻദാസ് നായിക ആയെത്തുന്ന പുതിയ ചിത്രമാണ് നവാഗതനായ അൽത്താഫ് സലിം സംവിധാനം ചെയ്ത നീലി. ഒരു ഹൊറർ- മിസ്റ്ററി ചിത്രമായി ഒരുക്കിയിരിക്കുന്ന നീലിയുടെ ട്രൈലെർ റിലീസ് ചെയ്തത് മെഗാ സ്റ്റാർ മമ്മൂട്ടി ആണ്. വമ്പൻ പ്രേക്ഷക പ്രതികരണമാണ് ഈ ട്രൈലെർ നേടിയെടുത്തത്. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ വളരെ ആവേശം നൽകുന്ന ഒരു ചിത്രമാണ് ഇതെന്നാണ് മംമ്ത മോഹൻദാസ് പറയുന്നത്. തന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിലേതു എന്നും മമത മോഹൻദാസ് വിശ്വസിക്കുന്നു. അനൂപ് മേനോൻ, ബാബുരാജ്, ശ്രീകുമാർ, ബേബി മിയ, സിനിൽ സൈനുദ്ധീൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
ഹൊററും മിസ്റ്ററിയും കോമെടിയുമൊക്കെയായി മുന്നോട്ടു പോകുന്ന ചിത്രമാണ് നീലി എന്നും മംമ്ത മോഹൻദാസ് പറയുന്നു. അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയും ഈ ചിത്രം നമ്മളോട് പറയുന്നുണ്ട്. ഈ ചിത്രത്തോടുള്ള താല്പര്യം കാരണം ഇതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളിൽ പോലും താൻ ഏറെ ശ്രദ്ധ കൊടുത്തു എന്നും ഈ നടി പറയുന്നു. തോർത്തു എന്ന ഷോർട് ഫിലിം ഒരുക്കി ഏറെ ശ്രദ്ധ നേടിയ ആളാണ് സംവിധായകൻ അൽത്താഫ് സലിം. റിയാസ് മാറാത് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഹൊറർ ഫിലിമിന്റെ മേക്കിങ് തനിക്കു വലിയ ഇഷ്ടം ആണെന്നും അതുകൊണ്ടു തന്നെ ഇതിന്റെ സ്പോട് എഡിറ്റിംഗ് സമയത്തൊക്കെ താനും കൂടെ ഇരുന്നു അതൊക്കെ കണ്ടു എന്നും മമത പറഞ്ഞു. ഈ ചിത്രത്തിന്റെ മേക്കിങ്ങും ഇതിലെ സസ്‌പെൻസും ആണ് ഈ ചിത്രം സ്പെഷ്യൽ ആക്കുന്നതെന്നാണ് മമതയുടെ പക്ഷം. മനോജ് പിള്ളൈ ആണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.