മമ്മൂട്ടിയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. 2007 ൽ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടിയാണ് ബിലാൽ. ആദ്യ ഭാഗത്തിലെ ഒട്ടുമിക്ക താരങ്ങളും രണ്ടാം ഭാഗത്തിൽ പ്രത്യക്ഷപ്പെട്ടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിഗ് ബി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തിലേക്ക് കടന്നു വന്ന അമൽ നീരദ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി, ബാല, മനോജ് കെ ജയൻ, മംമ്ത മോഹൻദാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ മംമ്ത മോഹൻദാസ് ബിലാൽ എന്ന ചിത്രത്തെ കുറിച്ചു പറയുകയുണ്ടായി. ബിഗ് ബി ടീമിനൊപ്പം വീണ്ടും കൈകോർക്കുന്ന സന്തോഷത്തിലാണ് താരം. റിമി എന്ന കഥാപാത്രമായി വീണ്ടും പ്രത്യക്ഷപ്പെടുവാൻ ഒരുങ്ങുകയാണ് താരം. ബാല അവതരിപ്പിക്കുന്ന മുരുകൻ ജോൺ കുരിശിങ്കലിന്റെ ജോഡിയായാണ് താരം വേഷമിടുന്നത്. ആദ്യ ഭാഗമായ ബിഗ് ബി യിലെ ഇരുവരുടെ റൊമാന്റിക് സീനുകളും ‘മുത്തു മഴ’ എന്ന ഗാനവും ഒരുക്കാലത്ത് ഏറെ തരംഗം സൃഷ്ട്ടിച്ചിട്ടുള്ളതാണ്.
രണ്ടാം ഭാഗത്തിൽ റിമിയുടെ കഥാപാത്രം കുറച്ചും കൂടി പക്വത നിറഞ്ഞതായിരിക്കും എന്ന് താരം സൂചിപ്പിക്കുകയുണ്ടായി. ടൈംസ് ഓഫ് ഇന്ത്യയുടെ അഭിമുഖത്തിൽ താരം ബിലാലിനെ കുറിച്ചു കൂടുതൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ബിഗ് ബി അമൽ നീരദിന്റെ ആദ്യ ചിത്രം ആയിരുന്നുവെന്നും രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കുമ്പോൾ നൊസ്റ്റാൾജിയ ഫീൽ ചെയ്യുമെന്ന് താരം വ്യക്തമാക്കി. മാർച്ച് 21 ന് ചിത്രീകരണം ആരംഭിക്കേണ്ട ബിലാൽ കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം നീട്ടി വെച്ചിരിക്കുകയാണ്. ഉണ്ണി ആറാണ് ചിത്രത്തിന് വേണ്ടി തിരക്കഥാ രചിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് സിനമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.