[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

അതിജീവിച്ചത് ക്യാൻസറിനെ; മമത മോഹൻദാസിന്റെ 10 ഇയർ ചാലഞ്ച് ഫോട്ടോ വൈറൽ ആവുന്നു..!

സോഷ്യൽ മീഡിയയിൽ ഈ അടുത്തിടെ വൈറൽ ആയ ഒരു ക്യാമ്പയിൻ ആണ് 10 ഇയർ ചാലഞ്ച്. പത്തു വർഷം മുൻപ് നമ്മൾ എന്തായിരുന്നു, എങ്ങനെ ആയിരുന്നു എന്നതും ഇന്ന് നമ്മൾ എന്താണ് എങ്ങനെയാണു എന്നതുമാണ് ഈ കാമ്പയിനിന്റെ ആധാരം. സെലിബ്രിറ്റീസ് അടക്കം ഇതിൽ പങ്കെടുക്കുകയും ഇത് വലിയ വിജയകരമായ ഒരു സോഷ്യൽ മീഡിയ ക്യാമ്പയിൻ ആയി മാറുകയും ചെയ്തു. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത് പ്രശസ്ത നടി മമത മോഹൻദാസിന്റെ  10 ഇയർ ചാലഞ്ച് ഫോട്ടോ ആണ്. പത്തു വർഷം മുൻപാണ് മമത മോഹൻദാസ് കാൻസർ ബാധിതയായി സിനിമയിൽ നിന്ന് കുറച്ചു നാൾ മാറി നിന്നതു. എന്നാൽ അതിനു ശേഷം അവർ അസുഖം ഭേദമായി തിരിച്ചു എത്തുകയും ഇന്ന് മലയാളത്തിൽ സജീവമായി നിൽക്കുകയും ചെയ്യുന്നു.

ഇന്ന് ലോക കാൻസർ ദിനത്തിന്റെ ഭാഗമായി മമത തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തത് പത്തു വർഷം മുൻപ് കാൻസർ ട്രീട്മെന്റിന്റെ ഭാഗമായി തല മൊട്ടയടിച്ച തന്റെ ഫോട്ടോയും ഇപ്പോഴുള്ള പൂർണ്ണ ആരോഗ്യവതിയായ ഫോട്ടോയും ആണ്. കാൻസർ എന്ന രോഗത്തെ  വെല്ലുവിളിച്ചു അതിനെ അതിജീവിച്ച മമത തന്നെ അതിനു സഹായിച്ച, തന്റെ കൂടെ നിന്ന എല്ലാവര്ക്കും നന്ദി പറയുകയും ചെയ്യുകയാണ്. അച്ഛൻ, ‘അമ്മ, സഹോദരങ്ങൾ , ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങി ആ സമയത്തു തന്റെ കൂടെ നിന്ന എല്ലാവർക്കും മമത തന്റെ പോസ്റ്റിൽ നന്ദി പറയുന്നു. ഈ ദിവസത്തിന് വേണ്ടിയാണു താൻ കാത്തിരുന്നത് എന്നും തന്റെ 10 ഇയർ ചാലഞ്ച് പോസ്റ്റ് ചെയ്യാൻ ഇതിലും നല്ലൊരു ദിവസം ഇല്ലെന്നും മമത പറയുന്നു. ഏതായാലും മമതയുടെ 10 ഇയർ ചാലഞ്ച് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.