സോഷ്യൽ മീഡിയയിൽ ഈ അടുത്തിടെ വൈറൽ ആയ ഒരു ക്യാമ്പയിൻ ആണ് 10 ഇയർ ചാലഞ്ച്. പത്തു വർഷം മുൻപ് നമ്മൾ എന്തായിരുന്നു, എങ്ങനെ ആയിരുന്നു എന്നതും ഇന്ന് നമ്മൾ എന്താണ് എങ്ങനെയാണു എന്നതുമാണ് ഈ കാമ്പയിനിന്റെ ആധാരം. സെലിബ്രിറ്റീസ് അടക്കം ഇതിൽ പങ്കെടുക്കുകയും ഇത് വലിയ വിജയകരമായ ഒരു സോഷ്യൽ മീഡിയ ക്യാമ്പയിൻ ആയി മാറുകയും ചെയ്തു. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത് പ്രശസ്ത നടി മമത മോഹൻദാസിന്റെ 10 ഇയർ ചാലഞ്ച് ഫോട്ടോ ആണ്. പത്തു വർഷം മുൻപാണ് മമത മോഹൻദാസ് കാൻസർ ബാധിതയായി സിനിമയിൽ നിന്ന് കുറച്ചു നാൾ മാറി നിന്നതു. എന്നാൽ അതിനു ശേഷം അവർ അസുഖം ഭേദമായി തിരിച്ചു എത്തുകയും ഇന്ന് മലയാളത്തിൽ സജീവമായി നിൽക്കുകയും ചെയ്യുന്നു.
ഇന്ന് ലോക കാൻസർ ദിനത്തിന്റെ ഭാഗമായി മമത തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തത് പത്തു വർഷം മുൻപ് കാൻസർ ട്രീട്മെന്റിന്റെ ഭാഗമായി തല മൊട്ടയടിച്ച തന്റെ ഫോട്ടോയും ഇപ്പോഴുള്ള പൂർണ്ണ ആരോഗ്യവതിയായ ഫോട്ടോയും ആണ്. കാൻസർ എന്ന രോഗത്തെ വെല്ലുവിളിച്ചു അതിനെ അതിജീവിച്ച മമത തന്നെ അതിനു സഹായിച്ച, തന്റെ കൂടെ നിന്ന എല്ലാവര്ക്കും നന്ദി പറയുകയും ചെയ്യുകയാണ്. അച്ഛൻ, ‘അമ്മ, സഹോദരങ്ങൾ , ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങി ആ സമയത്തു തന്റെ കൂടെ നിന്ന എല്ലാവർക്കും മമത തന്റെ പോസ്റ്റിൽ നന്ദി പറയുന്നു. ഈ ദിവസത്തിന് വേണ്ടിയാണു താൻ കാത്തിരുന്നത് എന്നും തന്റെ 10 ഇയർ ചാലഞ്ച് പോസ്റ്റ് ചെയ്യാൻ ഇതിലും നല്ലൊരു ദിവസം ഇല്ലെന്നും മമത പറയുന്നു. ഏതായാലും മമതയുടെ 10 ഇയർ ചാലഞ്ച് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.