നടനും മിമിക്രികലാകാരനുമായിരുന്ന അബിയുടെ വിയോഗത്തിൽ വികാരനിർഭരരായി സിനിമാലോകം. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പമാണ് അബി എന്ന ഹബീബ് മുഹമ്മദ് വെള്ളിവെളിച്ചത്തിലേക്ക് ചുവടുവെച്ചത്. മിമിക്രി രംഗത്തെ മമ്മൂട്ടിയായാണ് ചിലർക്കിടയിൽ അബി നിറഞ്ഞുനിന്നത്. അബിയുടെ വിയോഗത്തിൽ മമ്മൂട്ടി തന്റെ അനുശോചനം രേഖപ്പെടുത്തുകയുണ്ടായി.
അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നുവെന്നും അദ്ദേഹം വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി തന്നെ ഒരുപാട് തിരുത്തിയിട്ടും ചിന്തിപ്പിച്ചിട്ടുമുണ്ടെന്നും മമ്മൂട്ടി പറയുകയുണ്ടായി.
നിരവധി വേദികളില്‍ മമ്മൂട്ടിയായി വേഷമിട്ടിട്ടുള്ള അബിയുടെ യഥാർത്ഥപേര് ഹബീബ് മുഹമ്മദ് എന്നാണ്. ആരാണ് അബിയെന്ന പേരിട്ടതെന്ന് ഒരിക്കൽ മമ്മൂട്ടി ചോദിച്ചിരുന്നു. എന്നാൽ അതിന് ശരിയായ ഒരു ഉത്തരം കൊടുക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ല എന്ന് അബി പിന്നീട് പറയുകയുണ്ടായി. ഹബീബ് മുഹമ്മദ് എന്ന തന്നെ അബിയാക്കിയത് സത്യത്തില്‍ ഉത്സവ കമ്മിറ്റിക്കാരാണ്. നാട്ടിലെ ഒരു പരിപാടിക്ക് ചെന്നപ്പോള്‍ എന്റെ മുഴുവന്‍ പേര് അറിയാത്തത് കൊണ്ട് ഉത്സവകമ്മിറ്റിക്കാർ അനൗണ്‍സ് ചെയ്തത് അബി എന്നായിരുന്നുവെന്നും തുടർന്ന് എല്ലാവരും തന്നെ അബി എന്ന് വിളിക്കാൻ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.