മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞ വർഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. ഒരുപാട് നിരൂപ പ്രശംസകളും ബോക്സ് ഓഫീസിൽ വിജയം കൈവരിച്ചാണ് ചിത്രം മടങ്ങിയത്. ഒരുപാട് യുവതാരങ്ങളും മമ്മൂട്ടിയോടൊപ്പം പ്രധാന വേഷം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഷൈൻ ടോം ചാക്കോ, അർജ്ജുൻ അശോകൻ, ഗ്രിഗറി, റോണി ഡേവിഡ്, ലൂക്മാൻ തുടങ്ങിയ യുവതാരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഉണ്ട എന്ന ചിത്രത്തെ തേടി പുരസ്‌ക്കാരങ്ങളും അടുത്തിടെ എത്തിയിരുന്നു. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മമ്മൂട്ടി ഈ വർഷത്തെ മലയാളത്തിലെ മികച്ച നടനുള്ള ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാർഡ്‌സിന് അർഹനായത്.
പല ഭാഷകളിലായി വിജയികളെ തിരഞ്ഞിടുക്കുന്ന ഈ ഫിലിം അവാർഡ്സിൽ മലയാളത്തിൽ നിന്ന് അർഹനായത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തിരിക്കുന്ന ഒരു ചിത്രം തന്നെയായിരിക്കും ഉണ്ട. പതിവ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി നായകന് ചിത്രത്തിൽ ഹീറോയിസം രംഗങ്ങൾ ഒന്നും തന്നെയില്ല. പോലീസ്ക്കാരുടെ ജീവിതം വളരെ റിയലിസ്റ്റിക്കായാണ് അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി- ഖാലിദ് റഹ്മാൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുവാൻ വേണ്ടിയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. തമിഴിലെ ഏറ്റവും ശ്രദ്ധേയമായ ബാനറുകളിൽ ഒന്നായ ജെമിനി സ്റ്റുഡിയോസ് ആയിരുന്നു പ്രൊഡക്ഷൻ കമ്പിനി. കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹർഷദ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. ഉണ്ട എന്ന ചിത്രത്തെ തേടി ഒരുപാട് പുരസ്‌ക്കാരങ്ങൾ ഈ വർഷം വരുമെന്ന കാര്യത്തിൽ തീർച്ച. മമ്മൂട്ടിയുടെ ഒരുപാട് വമ്പൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ബോബി, സഞ്ജയ് എന്നിവർ മമ്മൂട്ടിയ്ക്ക് വേണ്ടി ആദ്യമായി തിരക്കഥാ രചിച്ച വൺ റിലീസിനായി ഒരുങ്ങുകയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.