മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് മികച്ച വിജയം നേടി മുന്നേറുകയാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടരങ്ങേറ്റം കുറിച്ച സംവിധായകൻ നിസാം ബഷീർ ഒരുക്കിയ റോഷാക്ക് രചിച്ചത് സമീർ അബ്ദുളാണ്. ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടി മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിൽ അതിഥി താരമായി ആസിഫ് അലിയും അഭിനയിച്ചിട്ടുണ്ട്. ദിലീപ് എന്ന കഥാപാത്രമായാണ് ആസിഫ് അലി ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. എന്നാൽ ഒറ്റ സീനിൽ പോലും ആസിഫ് അലിയുടെ മുഖം മുഴുവനായി ഈ സിനിമയിൽ കാണിക്കുന്നില്ല എന്നതാണ് രസകരമായ വസ്തുത. അദ്ദേഹത്തിന്റെ കണ്ണുകൾ മാത്രമാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്.
ഒരു ചാക്കിട്ട് മുഖം മറച്ച നിലയിലാണ് ആസിഫ് അലി കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ റോഷാക്ക് നേടിയ വിജയത്തിന്റെ ഭാഗമായി നടന്ന മാധ്യമ അഭിമുഖത്തിൽ നടൻ മമ്മൂട്ടിയും ആസിഫ് അലിയുടെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ്. ഒരു നടന്റെ ഏറ്റവും പ്രധാനമായ ഭാഗമായ മുഖം മറച്ച് അഭിനയിച്ച ആസിഫ് അലിക്ക് വലിയ കയ്യടി കൊടുക്കണമെന്നും, ആസിഫ് അലിയുടെ കണ്ണുകളാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെന്നും മമ്മൂട്ടി പറയുന്നു. ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ആസിഫ് ആസിഫ് അലിയോട് സ്നേഹമാണെന്നും മമ്മൂട്ടി പറയുന്നു. ഈ ചിത്രത്തിലെ മറ്റെല്ലാ നടന്മാരെക്കാളും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ആസിഫ് അലിക്കെന്നും, വെറും കണ്ണുകൾ വെച്ച് മാത്രം ആ വികാരങ്ങൾ പ്രകടിപ്പിച്ച ആസിഫ് അലിക്ക് കയ്യടി നൽകുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം കൂടിയാണ് റോഷാക്ക്.
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് "ആലപ്പുഴ…
പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു സിനിമാ വിഭാഗമാണ് സ്പോർട്സ് ഡ്രാമകൾ. ആവേശവും വൈകാരിക തീവ്രതയുമുള്ള ഇത്തരം ചിത്രങ്ങൾ എന്നും അവർ…
മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം…
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു.…
This website uses cookies.