മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി വാർത്ത സൃഷ്ടിച്ചപ്പോൾ ആണ് സുദേവ് നായർ എന്ന നടനെ കുറിച് മലയാള സിനിമാ പ്രേമികൾ അറിഞ്ഞത്. അതിനു ശേഷം ഒട്ടേറെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഈ നടൻ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. നായകൻ ആയും വില്ലൻ ആയും സഹനടൻ ആയുമെല്ലാം സുദേവ് നായർ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കത്തിലെ ഒരു നിർണ്ണായക വേഷം ചെയ്തിരിക്കുകയാണ് സുദേവ്. മാമാങ്കം ഹിന്ദി ഡബ്ബിങ് പതിപ്പിന്റെ പ്രചരണാർത്ഥം മുംബൈയിൽ നടന്ന പ്രസ് മീറ്റിൽ മമ്മൂട്ടിക്കൊപ്പം സുദേവും പങ്കെടുത്തിരുന്നു. അവിടെ വെച്ചു സുദേവ് പറഞ്ഞ വാക്കുകളും അതിനു മമ്മൂട്ടി നൽകിയ തിരുത്തലും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
അവിടെ വെച്ചു സുദേവ് പത്രക്കാരോട് പറഞ്ഞ വാക്കുകൾ ഇങ്ങനെ, “ഞാൻ ഈ സിനിമയുടെ ഒരു ചെറിയ ഭാഗമാണ്”. മമ്മൂട്ടിയും നായിക പ്രാചി ടെഹ്‌ളാനും യുവ താരം ഉണ്ണി മുകുന്ദനും അണിനിരന്ന വേദിയിൽ ആണ് തന്റെ വേഷത്തെ പറ്റി സുദേവ് നായർ പറഞ്ഞത്. എന്നാൽ സുദേവ് സംസാരിച്ച് അവസാനിപ്പിച്ച ഉടൻ തന്നെ മമ്മൂട്ടി മൈക്ക് എടുത്ത് സംസാരിക്കാൻ ആരംഭിക്കുകയായിരുന്നു. രണ്ടു വർഷം മുൻപ് മലയാള സിനിമയിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട നടനാണ് സുദേവ് എന്നും, ആള് പറയുന്നത് പോലെ ചില്ലറക്കാരനല്ലെന്നും മമ്മൂട്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതിന്റെ വീഡിയോ സുദേവ് നായർ തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കു വെച്ചു. തന്റെ സ്വപ്നം സഫലമായി എന്നു പറഞ്ഞു കൊണ്ടാണ് സുദേവ് ആ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.