രണ്ടു ദിവസം മുൻപാണ് മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ അറുപത്തിയെട്ടാം ജന്മദിനം ആഘോഷിച്ചത്. അദ്ദേഹത്തിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കത്തിന്റെ മേക്കിങ് വീഡിയോ ഒരു ചടങ്ങു നടത്തി പുറത്തു വിട്ടിരുന്നു. ആ ചടങ്ങിൽ വെച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. സാധാരണ സിനിമകൾ റിലീസ് ചെയ്യുന്നത് ഓണവും വിഷുവും ഈദും പോലുള്ള സീസണുകളിൽ ആണെന്നും, എന്നാൽ മാമാങ്കം റിലീസ് ചെയ്യുന്ന ദിവസം ആയിരിക്കണം പ്രേക്ഷകർ ഓണവും വിഷുവും ബക്രീദും എല്ലാം ആഘോഷിക്കേണ്ടത് എന്ന് പറയുന്നു മമ്മൂട്ടി. അത്ര ആഘോഷമായി ഈ ചിത്രത്തെ ഏവരും ഏറ്റെടുക്കണം എന്നാണ് അദ്ദേഹം തന്റെ വാക്കിലൂടെ അർത്ഥമാക്കിയത്. ഈ സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ചവരുടെ പരിശ്രമം അത്ര വലുതാണ് എന്നും അതുകൊണ്ടു തന്നെ പ്രേക്ഷകർക്ക് ആഘോഷമാക്കാവുന്ന എല്ലാം ഈ ചിത്രത്തിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ബിഗ് ബജറ്റ് ചിത്രം ഈ വർഷം ഒക്ടോബറിൽ റിലീസിന് എത്തും എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ പറയുന്നത്. പ്രശസ്ത സംവിധായകൻ ആയ എം പദ്മകുമാർ ആണ് മാമാങ്കം സംവിധാനം ചെയ്തിരിക്കുന്നത്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, സുദേവ് നായർ തുടങ്ങിയവരും ബോളിവുഡ് നടി പ്രാചി ടെഹ്‌ലനും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ശാം കൗശൽ, ത്യാഗരാജൻ മാസ്റ്റർ എന്നിവർ ഒരുക്കിയ വമ്പൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ അധികം വൈകാതെ പുറത്തു വിടും എന്നാണ് പ്രതീക്ഷ.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.