മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ ഇന്ന് വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തും. 24 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തിലെ 120 ഓളം സ്‌ക്രീനുകളിലാണ് എത്തുന്നത്. ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. 4k അറ്റ്‌മോസ് മികവോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
2000 ത്തിൽ റിലീസ് ചെയ്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഈ ഷാജി കൈലാസ് മാസ് ചിത്രം രചിച്ചത് രഞ്ജിത് ആണ്. മമ്മൂട്ടിയെ കൂടാതെ ശോഭന, സായ് കുമാര്‍, എന്‍.എഫ് വര്‍ഗീസ്, സിദ്ദീഖ്,മനോജ് കെ ജയന്‍ എന്നിവരാണ് വല്യേട്ടനില്‍ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. രഞ്ജിത്ത് തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അമ്പലക്കര ഫിലിംസ് ആണ്. മോഹന്‍ സിത്താര ഗാനങ്ങളും സി രാജാമണി പശ്ചാത്തലസംഗീതവും ഒരുക്കിയ വല്യേട്ടന് വേണ്ടി ക്യാമറ ചലിപ്പിച്ചത് രവി വര്‍മനും എഡിറ്റിങ് നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമാണ്.
മമ്മൂട്ടി അവതരിപ്പിച്ച മാസ്സ് നായകനായ അറക്കല്‍ മാധവനുണ്ണിയെ ബിഗ് സ്‌ക്രീനില്‍ വീണ്ടും കാണാനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഐ.വി ശശി – മമ്മൂട്ടി കൂട്ടുകെട്ടിന്റെ ആവനാഴി, ഭരതന്‍ ഒരുക്കിയ അമരം, ഹരിഹരൻ ഒരുക്കിയ ഒരു വടക്കൻ വീരഗാഥ എന്നീ മമ്മൂട്ടി ചിത്രങ്ങളും റീ റിലീസ് ചെയ്യാൻ പോവുകയാണ്. ജനുവരി മൂന്നിനാണ് ആവനാഴി റീ റിലീസ് ചെയ്യുക. ഒരു വടക്കൻ വീരഗാഥയും ജനുവരിയിൽ എത്തുമെന്നാണ് സൂചന.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.