മെഗാസ്റ്റാർ മമ്മൂട്ടി നായകനായ വല്യേട്ടൻ ഈ കഴിഞ്ഞ നവംബർ 29 നാണു ആഗോള തലത്തിൽ റീ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ വീക്കെന്ഡിലെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ആദ്യ ദിനം 23 ലക്ഷത്തോളം ഗ്രോസ് നേടിയ ചിത്രം 3 ദിനം പിന്നിടുമ്പോൾ 40 ലക്ഷം ഗ്രോസ് മറികടന്നേക്കാമെന്നാണ് ആദ്യ കണക്കുകൾ പറയുന്നത്. കേരളത്തിലും, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഗൾഫിലും ആണ് ചിത്രം പ്രധാനമായി റിലീസ് ചെയ്തത്.
വമ്പൻ പ്രമോഷനോടെ 24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത ചിത്രം കേരളത്തിലെ 120 ഓളം സ്‌ക്രീനുകളിലാണ് എത്തിയത്. 4k അറ്റ്‌മോസ് മികവോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 2000 ത്തിൽ റിലീസ് ചെയ്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഈ ഷാജി കൈലാസ് മാസ് ചിത്രം രചിച്ചത് രഞ്ജിത് ആണ്. അമ്പലക്കര ഫിലിംസ് ആണ് വല്യേട്ടൻ നിർമ്മിച്ചത്.
ഇതിനു മുൻപ് പാലേരി മാണിക്യം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റീ റിലീസ് ചെയ്തത്. ആ ചിത്രം തീയേറ്ററുകളിൽ സ്വീകരിക്കപ്പെട്ടില്ല. എന്നാൽ അതിനേക്കാൾ ഭേദപെട്ട സ്വീകരണമാണ് വല്യേട്ടന് ലഭിച്ചത് എന്ന് കളക്ഷൻ കണക്കുകൾ സൂചിപ്പിക്കുന്നു. മലയാളത്തിൽ റീ റിലീസ് ചെയ്ത ചിത്രങ്ങൾ ഏറ്റവും കൂടുതൽ ഗ്രോസ് നേടിയത് ദേവദൂതൻ, സ്ഫടികം, മണിച്ചിത്രത്താഴ് എന്നിവയാണ്.
ദേവദൂതൻ അഞ്ചര കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയപ്പോൾ, സ്ഫടികം അഞ്ചു കോടിയോളമാണ് നേടിയത്. നാലേമുക്കാൽ കോടിയോളമാണ് മണിച്ചിത്രത്താഴ് നേടിയ ഗ്രോസ് കളക്ഷൻ. ഇനി ആവനാഴി, ഒരു വടക്കൻ വീരഗാഥ, അമരം എന്നീ മമ്മൂട്ടി ചിത്രങ്ങളും റീ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രം ഡിസംബർ 25 നു ക്രിസ്മസ് റിലീസായി പ്രേക്ഷകരുടെ…
എ-ഗാൻ, അനോണിമസ്, ശിവ് പോൾ എന്നിവർ ചേർന്നൊരുക്കിയ ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് 'അറിയാല്ലോ' പ്രേക്ഷകശ്രദ്ധ നേടുന്നു. ‘സോണി മ്യൂസിക്ക് സൗത്ത്’…
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ വല്യേട്ടൻ എന്ന ചിത്രത്തിന്റെ റീ റിലീസ് നവംബർ ഇരുപത്തിയൊൻപതിനാണ് ഉണ്ടായത്. വമ്പൻ പ്രമോഷനോടെ 24 വർഷങ്ങൾക്ക്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ആശീർവാദ് സിനിമാസ് തീയേറ്ററുകളിൽ എത്തിക്കുന്ന അടുത്ത അഞ്ച് ചിത്രങ്ങളുടെ റിലീസ് അപ്‌ഡേറ്റ് പുറത്ത്. ആശീർവാദ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ ഇന്ന് വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തും. 24 വര്ഷങ്ങള്ക്ക് ശേഷം റീ റിലീസ്…
ഫോറെൻസിക് എന്ന സിനിമക്ക് ശേഷം ടോവിനോ തോമസ്,സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന "ഐഡന്റിറ്റി" 2025…
This website uses cookies.